കൺസ്യൂമർ ഫെഡ് എം.ഡി രാമനുണ്ണിയെ ഹൈകോടതി അയോഗ്യനാക്കി

കൊച്ചി: കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടർ ഡോ. എം. രാമനുണ്ണിയെ ഹൈകോടതി അയോഗ്യനാക്കി. മുൻ ബോർഡ്‌ അംഗം ഒ.വി അപ്പച്ചൻ സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. നിയമന അതോറിറ്റിയായ കൺസ്യൂമർ ഫെഡ് ബോർഡിനെ മറികടന്നായിരുന്നു രാമനുണ്ണിയുടെ നിയമനം. 

എം.ഡിയായി നിയമിതനാകുന്ന ആൾ സർക്കാർ സർവീസിൽ ഉണ്ടാവണമെന്നാണ് നിബന്ധന. എന്നാൽ, രാമനുണ്ണി തൃശൂർ ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ മാത്രമാണ്. അവിടെയും ക്രമക്കേടിന് നടപടി നേരിട്ടിരുന്നു. ഈ നടപടി ഒഴിവാക്കിയാണ് എം.ഡിയായി സംസ്ഥാന സർക്കാർ നിയമിച്ചത്. 

Tags:    
News Summary - High Court Dis qualified Consumer MD Ramanunni in his Post -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.