കൊച്ചി: ഗുരുവായൂർ പുന്നത്തൂർ കോട്ടയിലെ ആനകളെ ക്ഷേത്ര ചടങ്ങുകൾക്കല്ലാതെ മറ്റെന്തെല്ലാം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് അറിയിക്കണമെന്ന് ഹൈകോടതി. ക്ഷേത്രോത്സവങ്ങൾക്ക് പുറമെ പള്ളി പെരുന്നാളിനും പൊതു ചടങ്ങുകൾക്കും സമ്മേളനങ്ങൾക്കും മറ്റും ആനകളെ വിട്ടുനൽകുന്നതായി അഭിഭാഷകർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഹൈകോടതി ഇക്കാര്യം ചോദിച്ചത്.
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിയോടാണ് വിശദീകരണം തേടിയത്. തുടർന്ന് വിഷയം വീണ്ടും ജൂൺ 27ന് പരിഗണിക്കാൻ മാറ്റി.
ഗുരൂവായൂർ ആനക്കോട്ടയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ പ്രവർത്തക സംഗീത അയ്യർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.