Posted On
date_range Updated On
date_range കേരള ബാങ്ക്: വായ്പകൾ എഴുതിത്തള്ളാൻ ഉദ്ദേശ്യമുണ്ടോയെന്ന് ഹൈകോടതി
കൊച്ചി: കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകളിലെ വായ്പകളും ബാധ്യതകളും ഏറ്റെടുക്കാൻ സർ ക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് ഹൈകോടതി. സഹകരണ ബാങ്കുകളുടെ ലയന നടപടികളുടെ കാര്യത്തിൽ സ്വീകരിച്ച നട പടികൾ അറിയിക്കാനും സെപ്റ്റംബർ രണ്ടിനകം സത്യവാങ്മൂലം നൽകാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. തൊടുപുഴ ആലക്കോട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് തോമസ് മാത്യു, കോഴിക്കോട് കുരുവട്ടൂർ സഹകരണ ബാങ്ക് ചെയർമാൻ എൻ. സുബ്രഹ്മണ്യൻ എന്നിവർ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്...
കഴിഞ്ഞ ദിവസം ഹരജി പരിഗണനക്കെത്തിയപ്പോൾ, കേരള ബാങ്ക് രൂപവത്കരണത്തിനായി സഹകരണ ബാങ്കുകളുടെ ലയന നടപടികൾ പുരോഗമിക്കുന്നതായി അഡീ. അഡ്വക്കറ്റ് ജനറൽ അറിയിച്ചിരുന്നു. റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള കക്ഷികളുമായി ചർച്ച നടക്കുന്നുണ്ടെന്നും വ്യക്തമാക്കി. എന്നാൽ, ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ രേഖാമൂലം അറിയിക്കാൻ കോടതി നിർദേശിച്ചു.
അതേസമയം, ഇതിെൻറ മറവിൽ ചിലർക്ക് ജില്ല ബാങ്കുകൾ നൽകിയ വൻ വായ്പകളും മറ്റും എഴുതിത്തള്ളാനോ ഏറ്റെടുക്കാനോ സർക്കാർ നീക്കമുണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ആരോപിച്ചു. തുടർന്നാണ് ഇക്കാര്യത്തിലും വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടത്. ഹരജി വീണ്ടും സെപ്റ്റംബർ മൂന്നിന് പരിഗണിക്കാൻ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.