ഹെലികോപ്റ്റർ വിവാദം: റവന്യൂ സെക്രട്ടറിയോട് വിശദീകരണം തേടി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പെട്ട ഹെലികോപ്റ്റർ വിവാദത്തിൽ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ആണ് വിശദീകരണം തേടിയത്. ഇന്ന് വൈകുന്നേരത്തിനകം വിശദീകരണം നൽകണമെന്നാണ് മന്ത്രിയുടെ നിർദേശം. 

റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍റെ നടപടിയിൽ ചൊവ്വാഴ്ച റവന്യൂ മന്ത്രി അതൃപ്തി പരസ്യമായി വ്യക്തമാക്കിയിരുന്നു. കൂടാതെ സംഭവം പരിശോധിക്കുമെന്ന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റവന്യൂ സെക്രട്ടറിയോട് വിശദീകരണം തേടിയത്. 

പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഹെ​ലി​കോ​പ്​​ട​റി​ൽ പ​റ​ന്നതിന്‍റെ തു​ക സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ല്‍ നി​ന്ന് വ​ക​മാ​റ്റാൻ റവന്യൂ സെക്രട്ടറിയാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ഒാഫിസിനെയോ വകുപ്പു മന്ത്രിയുടെ ഒാഫിസിനെയോ വിവരം അറിയിച്ചില്ലെന്നാണ് റവന്യൂ സെക്രട്ടറിയുടെ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നത്. 

ഫണ്ട് വകമാറ്റി ചെലവഴിച്ച സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ ​തു​ട​ർ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ ഇ​ട​പെ​ട്ട്​ ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കിയിരുന്നു. എന്നാൽ, റവന്യൂ സെക്രട്ടറിക്കെതിരെ നടപടി വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഒാഫിസിനുള്ളത്. 
 

Tags:    
News Summary - Helicopter Issue: Revenue Minister Want Explanation to Revenue Secretary PH Kurian -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.