കൊച്ചി: സമൂഹത്തിൽ നിന്നകന്ന് പ്രത്യേക ചട്ടക്കൂടിൽ ജീവിക്കേണ്ടവരാണ് ട്രാൻസ് വിഭാഗ മെന്ന പൊതുബോധത്തെ തകർത്തെറിഞ്ഞ ട്രാൻസ് വുമൻ ഹെയ്ദി സാദിയക്കും ട്രാൻസ് മാൻ അഥർവ് മ ോഹനും മംഗല്യം. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠനം പൂർത്തിയാക്കി ട്രാൻസ് സമൂഹത്തിൽനിന്ന് ആദ്യമായി മാധ്യമപ്രവർത്തന രംഗത്തെത്തിയ വ്യക്തിയാണ് ഹെയ്ദി സാദിയ.
തിരുവനന്തപുരത്ത് കൈരളി ചാനലിൽ ജോലി ചെയ്യുന്ന സാദിയക്ക് വരനാകുന്നത് അഞ്ച് വർഷമായി തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻറായ ഹരിപ്പാട് സ്വദേശി അഥർവ് മോഹനാണ്. കേരളത്തിൽ ട്രാൻസ് സമൂഹത്തിലെ രണ്ടുപേർ തമ്മിലുള്ള മൂന്നാമത്തെ വിവാഹമാണ് ഞായറാഴ്ച എറണാകുളം ടി.ഡി.എം ഹാളിൽ നടക്കുന്നത്. സ്വത്വം തിരിച്ചറിഞ്ഞ് ട്രാൻസ് വിമനാകണം എന്ന് ആഗ്രഹിച്ചപ്പോൾ വീട്ടുകാർ അംഗീകരിക്കാതെ വരുകയും തുടർന്ന് 18ാം വയസ്സിൽ വീട് വിട്ടിറങ്ങുകയും ചെയ്തതാണ് സാദിയ.
ഹരിപ്പാട് സ്വദേശിയായ മോഹനൻ-ലതിക ദമ്പതികളുടെ മകനായ അഥർവിനെ സ്വത്വം തിരിച്ചറിഞ്ഞപ്പോൾ വീട്ടുകാർ അംഗീകരിക്കുകയായിരുന്നു. കുടുംബങ്ങൾ ആലോചിച്ചുനടത്തിയ വിവാഹമാണ് തങ്ങളുടേതെന്ന് ഇരുവരും പറഞ്ഞു. വിവാഹശേഷം ഹരിപ്പാടുള്ള സ്വന്തം വീട്ടിലേക്ക് തന്നെയാണ് ഹെയ്ദി സാദിയയുമായി അഥർവ് എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.