തടിലോറി മറിഞ്ഞു, മറ്റൊരു ലോറിയുടെ ടയർ പൊട്ടി; താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരം ആറാംവളവിന് സമീപം തടിലോറി മറിഞ്ഞും മറ്റൊരു ലോറിയുടെ ടയർ പൊട്ടിയും വൻ ഗതാഗത തടസ്സം. ഇന്നലെ രാത്രി 10.30ഓടെ മരം കയറ്റിവന്ന ലോറി താമരശ്ശേരി ചുരത്തില്‍ മറിഞ്ഞിരുന്നു. ഇതിനു സമീപത്തായി മറ്റൊരു ലോറിയുടെ ടയറുകൾ പൊട്ടി റോഡിൽ കുടുങ്ങുകയും ചെയ്തു. ഇതോടെ ചുരത്തില്‍ ഗതാഗതം പൂർണമായും സ്തംഭിക്കുകയായിരുന്നു.

കുടുങ്ങിയ ലോറി ക്രെയിൻ ഉപയോഗിച്ച് ഒതുക്കി. നിലവിൽ വാഹനങ്ങൾ വൺവേ ആയാണ് കടന്ന് പോകുന്നത്. ചുരത്തിന് താഴെ അടിവാരം വരെ ഗതാഗതക്കുരുക്ക് നീണ്ടു. അഞ്ച് മണിക്കൂറോളമാണ് വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിയത്.

Tags:    
News Summary - heavy traffic jam in thamarassery pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.