???? ??????? ?????? ????

തൃശൂരിൽ കെ.എസ്.ഇ.ബി അസി. എൻജിനീയർ മുങ്ങിമരിച്ചു

തൃശൂർ: ചാവക്കാട് താലൂക്കിലെ പുന്നയൂർക്കുളത്ത് കെ.എസ്.ഇ.ബി അസി. എൻജിനീയർ മുങ്ങിമരിച്ചു. കെ.എസ്.ഇ.ബി വിയ്യൂർ ഓഫീസ ിലെ അസി. എൻജിനീയർ ബൈജു ആണ് മരിച്ചത്.

വൈദ്യുതി ടവറിന്‍റെ അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞാണ് അപകടം ഉണ്ടായത്.

കുറ്റിപ്പുറത്തും തവനൂരും 200 ഓളം വീടുകളിൽ വെള്ളം കയറി

മലപ്പുറം: തവനൂർ, കുറ്റിപ്പുറം എന്നിവിടങ്ങളിൽ 200 ഓളം വീടുകളിൽ വെള്ളം കയറി. തവനൂർ കോളനി, വെള്ളാഞ്ചേരി, നരിപ്പറമ്പ് പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കുറ്റിപ്പുറത്ത്​ പുഴനമ്പറം, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ്​ വെള്ളം കയറിയത്​.

പ്രളയ ബാധിതർ ബന്ധുവിടുകളിലേക്ക് മാറി. തവനൂർ കാർഷിക കോളജിൽ ക്യാമ്പ് തുറന്നു. കുറ്റിപ്പുറം മിനി പമ്പ, നിളയോരം പാർക്ക് അടച്ചിട്ടു. തിരൂർ കുറ്റിപ്പുറം റോഡിൽ ചെമ്പിക്കൽ ഭാഗത്ത് വെള്ളം കയറി റോഡ് തൽക്കാലികമായി അടച്ചിട്ടു. കുറ്റിപ്പുറം മിനി പമ്പയിൽ ശിവ പ്രതിമ മുങ്ങി.

Tags:    
News Summary - heavy rains thrissur kseb engineer dead-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.