കനത്ത മഴയെ തുടർന്ന് എറണാകുളം നഗരം വെള്ളക്കെട്ടിലായപ്പോൾ. ബുധനാഴ്ച രാത്രിയിലെ ദൃശ്യം
 ചിത്രം: ബൈജു കൊടുവള്ളി

അതിതീവ്ര മഴ: എറണാകുളത്തും തൃശൂരും റെഡ് അലർട്ട്, എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തി​രു​വ​ന​ന്ത​പു​രം: അ​തി​തീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ എറണാകുളത്തും, തൃശൂരും റെഡ് അലർട്ട് പ്രഖ്യാപിച്ചു.  ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,  ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ മഴതുടരുമെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അറിയിച്ചു.

കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങള്‍ വൈകി. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി, മസ്‌കറ്റ് വിമാനങ്ങളാണ് വൈകുന്നത്. 

ശ​ക്ത​മാ​യ കാ​റ്റും മോ​ശം കാ​ലാ​വ​സ്ഥ​യും പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കും​വ​രെ കേ​ര​ള തീ​ര​ത്തു​നി​ന്ന് ക​ട​ലി​ൽ പോ​കാ​ൻ പാ​ടി​ല്ലെ​ന്നും കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. മലങ്കര ഡാമിന്റെ നാലുഷട്ടറുകള്‍ ഉയര്‍ത്തി. ഇതേത്തുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം തുടർച്ചയായി പെയ്ത മഴയിൽ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തിൽ മുങ്ങി.  

ചിത്രം: ബൈജു കൊടുവള്ളി

കൊച്ചിയിൽ കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ കടകളിൽ വെള്ളം കയറി. കളമശേരി മൂലേപ്പാടത്തും ഇടക്കൊച്ചിയിലും വീടുകളിൽ വെള്ളം കയറി. ഇൻഫോപാർക്കിലെ വെള്ളക്കെട്ടിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മുങ്ങി. തൃശൂർ നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. നഗരഹൃദയമായ സ്വരാജ് റൗണ്ടിലും വെള്ളം കയറി.

അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ൽ മെ​ഡി.​കോ​ള​ജ് മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ വെ​ള്ളം ക‍യ​റി. താ​ഴെ നി​ല​യി​ൽ വെ​ള്ളം ക​യ​റി​യ​ത് കാ​ര​ണം വാ​ർ​ഡു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചു.

ഐ.​സി.​യു​വി​ലും വെ​ള്ളം ക​യ​റി​യ​ത് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി. ഐ.​സി.​യു​വി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളെ മ​റ്റ് യൂ​നി​റ്റു​ക​ളി​ലേ​ക്ക് മാ​റ്റി. ആ​ശു​പ​ത്രി​ക്ക​ക​ത്തു​നി​ന്ന് രാ​ത്രി വൈ​കി​യും വെ​ള്ളം പ​മ്പ് ചെ​യ്ത് മാ​റ്റാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ആ​ശു​പ​ത്രി​യു​ടെ മു​ൻ​ഭാ​ഗ​ത്തും താ​ഴെ നി​ല​യി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ കൂ​ട്ടി​രി​പ്പു​കാ​രും ബു​ദ്ധി​മു​ട്ടി​ലാ​യി.

Tags:    
News Summary - Heavy rains: Orange alert in nine districts of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.