photo: പി.ബി. ബിജു

അറബിക്കടലിലെ ന്യൂനമർദം ഭീഷണിയാകില്ല; ഒൻപത്​ ജില്ലകളിൽ ശക്​തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദം കേരള തീരത്തിന്​ ഭീഷണിയാകില്ലെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഗോവ-മഹാരാഷ്​ട്ര തീരത്ത് സ്ഥിതി ചെയ്യുന്ന ന്യൂനമർദം പടിഞ്ഞാറ്​, വടക്കുപടിഞ്ഞാറ്​ ദിശയിൽ സഞ്ചരിച്ച്​ അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം പടിഞ്ഞാറ്​ ദിശയിൽ സഞ്ചരിച്ച്​ വെള്ളിയാഴ്​ച തെക്കൻ ആന്ധ്രപ്രദേശ് തീരത്തെത്തും.

അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാഴാഴ്​ച ശക്തമായ മഴക്ക്​ സാധ്യതയുണ്ട്​. ഇവിടെ മഞ്ഞ അലർട്ട്​ ബാധകമാക്കി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ വെള്ളിയാഴ്​ചയും മഞ്ഞ അലർട്ടാണ്​. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ട്​.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആന്ധ്ര തീരത്തും വടക്കൻ തമിഴ്നാട് തീരങ്ങളിലും മധ്യ കിഴക്കൻ അറബിക്കടലിലും മഹാരാഷ്​ട്ര തീരത്തും ശക്തമായ കാറ്റിന്​ സാധ്യതയുണ്ട്​. മണിക്കൂറിൽ 40 മുതൽ 50 കി. മീറ്റർ വരെ വേഗത്തിലും ചിലപ്പോൾ 60 കി. മീറ്റർ വരെ വേഗത്തിലും കാറ്റ്​ വീശാം. കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട്​ വരെ വ്യാഴാഴ്​ച രാത്രി 11.30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Tags:    
News Summary - Heavy rains expected in nine districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.