ന്യൂഡൽഹി: രാജ്യത്ത് പ്രളയം മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ് രവർത്തകർ മുന്നോട്ടുവരണമെന്ന് േകാൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. ഇവരെ എല്ലാ കഴിവും ഉപയോഗിച്ച് സഹായിക്കുകയും കാലാവസ്ഥ സാധാരണനിലയിലാവാൻ പ്രാർഥിക്കുകയും വേണമെന്ന് രാഹുൽ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.തെൻറ മണ്ഡലമായ വയനാട്ടിലെ ജനങ്ങളെക്കുറിച്ച് ആശങ്കയുണ്ട്.
അവരുടെ അടുത്തേക്ക് എത്താൻ തിടുക്കമുണ്ട്. എന്നാൽ, തെൻറ സന്ദർശനം രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. അതിനാൽ സ്ഥിതിഗതികൾ ശാന്തമായാൽ വയനാട്ടിലെത്തുമെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.