വൈത്തിരി: ശക്തമായ മഴയെത്തുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ദേശീയപാതയിൽ ഒരുമണിക്കൂറോളം നേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. തളിപ്പുഴക്കടുത്ത ഒരു റിസോർട്ടിനോട് ചേർന്ന സ്ഥലമാണ് ഇടിഞ്ഞു റോഡിലേക്ക് പതിച്ചത്.
ലക്കിടിയിൽനിന്നും രക്ഷാപ്രവർത്തനം കഴിഞ്ഞു തിരിച്ചുപോകുകയായിരുന്ന അഗ്നിശമന ജീവനക്കാർ സ്ഥലത്തെത്തി റെഡ്ക്രോസ് വളണ്ടിയർമാരോടൊപ്പം റോഡിലെ മണ്ണ് നീക്കം ചെയ്തു. കഴിഞ്ഞ രണ്ടുദിവസമായി വയനാടിൻെറ പലഭാഗങ്ങളിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.