തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലത് സമയ ക്രമീകരണം നടത്തകയും ചെയ്തു. 56318 നാഗർകോവിൽ – കൊച്ചുവേളി, 56317 കൊച്ചുവേളി – നാഗർകോവിൽ, 66304 കൊല്ലം – കന്യാകുമാരി മെമു, 66305 കന്യാകുമാരി – കൊല്ലം എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ.
16723/16724 അനന്തപുരി എക്സ്പ്രസ് കൊല്ലത്തുനിന്നാവും പുറപ്പെടുകയെന്നും രാവിലെ 6.40ന് കന്യാകുമാരിയിൽനിന്നു പുറപ്പെടേണ്ടിയിരുന്ന 16382 കേപ്പ് മുംബൈ എക്സ്പ്രസ് ഉച്ചയ്ക്കു രണ്ടിനേ പുറപ്പെടൂവെന്നും രാവിലെ 10.30ന് കന്യാകുമാരിയിൽനിന്നു ബംഗളൂരുവിലേക്കു പുറപ്പെടേണ്ടിയിരുന്ന കേപ്പ് എസ്ബിസി എക്സ്പ്രസ് മൂന്നു മണിക്കേ പുറപ്പെടൂവെന്നും റെയിൽവെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.