കോട്ടയത്തും ആലപ്പുഴയിലും നാളെ സ്കൂൾ അവധി; എം.ജി സർവകലാശാല പരീക്ഷ മാറ്റി

കോട്ടയം/ആലപ്പുഴ: കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി നഗരസഭ, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചിൽ താലൂക്കിലെ മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകളിലെയും പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. 

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയും മറ്റു താലൂക്കുകളിൽ പ്രഫഷണൽ കോളജുകൾ ഒഴികെയും കലക്ടർ അവധി പ്രഖ്യാപിച്ചു. മഴ കുറവായിരുന്നെങ്കിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് കുറയാത്തത‍ിനാലാണ് അവധി പ്രഖ്യാപിച്ചത്.

തിരുവല്ല താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന്​ ജില്ലാ കലക്ടര്‍ അറിയിച്ചു.

കോട്ടയം എം.ജി സർവകലാശാല 19, 20 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മഴ കാരണം തിങ്കളാഴ്ച മുതൽ എം.ജി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചിരുന്നു. മാറ്റിയ പരീക്ഷകൾ എന്ന് നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടില്ല.

Tags:    
News Summary - Heavy Rain: Tomorrow Holiday in Alappuzha District -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.