മഴ: മൂന്ന് വീട് കൂടി പൂർണമായി തകർന്നു, 72 വീടുകൾക്ക് ഭാഗിക നാശം; 53.48 കോടി രൂപയുടെ കൃഷിനാശം

തിരുവനന്തപുരം: രൂക്ഷമായ മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്നു വീട് കൂടി പൂർണമായും 72 വീട് ഭാഗികമായും തകർന്നു. ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് പൂർണമായി തകർന്ന വീടുകൾ ഇതോടെ 30 ആയി. 198 വീടുകൾക്ക് ഭാഗിക നാശനഷ്ടവുമുണ്ടായി. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഓരോ വീടാണ് ഇന്ന് പൂർണമായി തകർന്നത്.

ഭാഗികമായി തകർന്ന വീടുകൾ

തൃശൂർ - 13, പത്തനംതിട്ട - 12,

തിരുവനന്തപുരം - 10, ആലപ്പുഴ - 8, എറണാകുളം - 7, കൊല്ലം - 6

വയനാട് - 6, കോഴിക്കോട് - 4

ഇടുക്കി - 2, മലപ്പുറം - 2, പാലക്കാട് - 1, കാസർകോട് - 1

53.48 കോടി രൂപയുടെ കൃഷിനാശം

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത അതിതീവ്ര മഴയിൽ നെല്ല്, പച്ചക്കറി ഉൾപ്പെടെ ഇതുവരെ 53.48 കോടിയുടെ കൃഷിനാശം. 1,659 ഹെക്ടറിലെ ‍കൃഷി നശിച്ചു. 17,079 കർഷകർക്കാണ് മഴയിലും മണ്ണിടിച്ചിലിലും കനത്തനഷ്ടം നേരിട്ടത്. ജൂലൈ 31മുതൽ ആഗസ്റ്റ് മൂന്നു വരെയുള്ള കണക്കാണിത്.

കഴിഞ്ഞ മൂന്നു ദിവസമായി പെയ്ത കനത്ത മഴയി‍ലാണ് കൂടുതൽ കൃഷി നാശമുണ്ടായതെ‍ന്ന് കൃഷി വകുപ്പ് അറിയിച്ചു. നെല്ല്, വാഴ, വെറ്റില, കപ്പ, കുരുമുളക്, റബർ കൃഷികൾക്കാ‍ണ് വ്യാപക നാശം. പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, തൃശൂർ ജില്ലകളിൾ കൂടുതൽ നാശം റിപ്പോർട്ട് ചെയ്തു.

എറണാകുളത്ത് 377.95 ഹെക്ടറിൽ കൃഷിനാശം ഉണ്ടായി. കുറവ് കാസർകോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്. ഓണത്തിന് വിളവെടുക്കാൻ പാകത്തിനു പരിപാലിച്ചിരുന്ന ഏത്ത വാഴ‍കളിൽ ഭൂരിഭാഗവും നശിച്ചു.

Tags:    
News Summary - Heavy Rain: Three more houses completely destroyed, 72 houses partially destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.