കോഴിക്കോട്/ മലപ്പുറം: വടക്കൻ കേരളത്തിൽ പലയിടങ്ങളിലും കനത്ത മഴ. വിവിധയിടങ്ങളിൽ ശക്തമായ മഴയെതുടർന്ന് കനത്ത നാശ നഷ്ടങ്ങളുണ്ടായി. മലപ്പുറം വാഴയൂരിൽ വീടിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു.
വാഴയൂർ പുതിയപറമ്പത്ത് തോയപ്പുറത്ത് പരേതനായ കുമാരന്‍റെ ഭാര്യ ജാനകി (66) ആണ് തിങ്കളാഴ്ച പുലർച്ചെ മരം വീണ് മരിച്ചത്. വീടിന് മുകളിലേക്ക് സമീപത്തെ പന വീഴുകയായിരുന്നു. ജാനകിയും മകന്‍റെ കുട്ടികളും ഉറങ്ങിയിരുന്ന റൂമിന് മുകളിലേക്കാണ് പന വീണത്. ഓടിട്ടതിന് മുകളിലൂടെ പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ച് കെട്ടിയ വീടായിരുന്നു. പന വീണ് ചുമരിന്‍റെ കല്ല് കട്ടിലിൽ കിടന്ന ജാനകിക്ക് മേൽ പതിക്കുകയായിരുന്നു. കട്ടിലിന് താഴെ തറയിൽ ഉറങ്ങിയ കുട്ടികൾക്കും പരിക്കേറ്റു.
കണ്ണൂർ ഇരിട്ടി മൈസൂർ അന്തർ സംസ്ഥാന പാതയിൽ പെരുമ്പാടി ചുരത്തിന് സമീപം റോഡ് ഇടിഞ്ഞു. ഇതേതുടർന്ന് ഇരിട്ടി-വിരാജ്പേട്ട റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
കോഴിക്കോട് വടകരയിൽ ശക്തമായ കാറ്റിൽ 10 വീടുകൾ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.