സംസ്ഥാനത്ത്​ കനത്ത മഴ തുടരുന്നു; വ്യാപക നാശനഷ്​ടം

കോഴിക്കോട്​: കനത്ത മഴ​യേയും കാറ്റിനേയും തുടർന്ന് സംസ്ഥാനത്ത്​ വ്യാപക നാശനഷ്​ടം. പലയിടങ്ങളിലും മരം കടപുഴകി വീണ്ട്​ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്​.​ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും ഗ്രാൻസ്ഫോർമറുകളും ചിലയിടങ്ങളിൽ തകർന്നിട്ടുണ്ട്. ഇത് മൂലം സംസ്ഥാനത്ത്  പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കയാണ്.

എല്ലാ പ്രദേശങ്ങളിലും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ ജീവനക്കാരും കരാർ തൊഴിലാളികളും പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന്​ വൈദ്യുതി വകുപ്പ്​ അറിയിച്ചു. അടുത്ത ചൊവ്വാഴ്​ച വരെ സംസ്ഥാനത്ത്​ കനത്ത മഴ തുടരുമെന്നാണ്​ കാലാവസ്ഥാ പ്രവചനം.

കോഴിക്കോട്​ പുതിയങ്ങാടിയിൽ ഒാടുന്ന കാറിനു മുകളിലേക്ക്​ മരം വീണു. ഇതേ ത​ുടർന്ന്​ ഏറെ സമയം ഇൗ ഭാഗത്ത്​ വാഹന ഗതാഗതം തടസ്സപ്പെട്ടു. കിഴക്കൻ മേഖലയിലയിലും കനത്ത മഴ പ്രശ്​നം സൃഷ്​ടിച്ചു. കുട്ടനാട്ടിൽ  പമ്പയാർ കരകവിഞ്ഞതോടെ ജങ്കാർ സർവ്വീസുകൾ നിർത്തിവെച്ചു.

 

Tags:    
News Summary - heavy rain in kerala-local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.