Posted On
date_range Updated On
date_range കോഴിക്കോട് പതിനയ്യായിരത്തിലധികം ചത്ത കോഴികളെ പുഴയില്‍ തള്ളി
ഊർങ്ങാട്ടിരി: മഴവെള്ളത്തിൽ ചത്ത നൂറുകണക്കിന് കോഴികളെ ഊർങ്ങാട്ടിരിയിലെ ചെറുപുഴയിൽ തള്ളി. തോട്ടുമുക്കം മലാംകണ്ടത്തെ കോഴിഫാമിൽ നിന്നാണ് ഇവ തള്ളിയതെന്ന് നാട്ടുകാർ ആരോപിച്ചു. നിരവധി ഫാമുകൾ ഉള്ള ഇവിടത്തെ ഒരു ഫാമിൽനിന്ന് മാത്രമാണ് പുഴയിൽ തള്ളിയതെന്നും ബാക്കി ഫാമുടകൾ കുഴിവെട്ടി മൂടുകയായിരുന്നെന്നും ഇവർ പറഞ്ഞു.
കോഴികളുടെ ജഡം തീരങ്ങളിലും മറ്റുമായി അടിഞ്ഞുകിടക്കുകയാണ്. ചെറുപുഴ വഴി ചാലിയാറിലേക്കാണ് ഇവ എത്തുന്നത്.
പ്രദേശവാസികൾ പൊലീസിലും ആരോഗ്യ വകുപ്പിലും പരാതി നൽകിയിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.