ചെന്നൈ: മുല്ലപ്പെരിയാർ ഡാമിെൻറ ജലനിരപ്പ് 139 അടിയായി കുറക്കുന്ന പ്രശ്നമില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം. ഞായറാഴ്ച തേനി ജില്ലയിലെ കുമളി റോഡിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഡാമിൽനിന്ന് നിലവിൽ കേരളത്തിലേക്ക് ജലം തുറന്നുവിട്ടിട്ടുണ്ട്.
25 ദിവസം മുമ്പ് സാേങ്കതിക വിദഗ്ധരുടെ സംഘം ഡാം സന്ദർശിച്ച് പരിശോധന നടത്തി ഡാമിെൻറ ബലം ഉറപ്പുവരുത്തുകയും സുരക്ഷ പ്രശ്നങ്ങളില്ലെന്നും 142 അടിവരെ ജലനിരപ്പ് ഉയർത്താമെന്നും റിപ്പോർട്ട് നൽകിയിരുന്നു. ഡാമിെൻറ ബലം സംബന്ധിച്ച് നിരവധി പരിശോധന നടന്നു. ആശങ്കയില്ല. ജലനിരപ്പ് 139 അടിയായി കുറക്കുന്ന പ്രശ്നമേയില്ല.
ഭൂകമ്പം ഉണ്ടായാലും ഡാമിന് തകർച്ച സംഭവിക്കില്ല. കേരളത്തിൽ നമ്മുടെ സഹോദരന്മാർ തന്നെയാണുള്ളത്. കേരളത്തെയും തമിഴ്നാടിനെയും വേർതിരിച്ചുകാണുന്നില്ല. പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിന് തമിഴ്നാട്ടിൽനിന്ന് സഹായം ഒഴുകുന്നതായും അദ്ദേഹം അറിയിച്ചു. ഡാമിലെ ജലനിരപ്പ് 139 അടിയായി കുറക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.