കൊച്ചി: എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ അലയന്‍സ് എയര്‍ തിങ്കളാഴ്ച മുതൽ കൊച്ചിയിലെ നാവികസേന വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര വിമാന സര്‍വിസ് നടത്തി. 70 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾ കൊച്ചി-ബംഗളൂരു, കൊച്ചി-കോയമ്പത്തൂർ റൂട്ടുകളിലാണ് സർവിസ് നടത്തുന്നത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള സർവിസ് ഇൗ മാസം 26 വരെ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലാണിത്.
ബംഗളൂരു-കൊച്ചി വിമാനം (നമ്പർ 91-505) തിങ്കളാഴ്ച രാവിലെ ആറിന് കൊച്ചിയിലെത്തി. 91-505 നമ്പര്‍ വിമാനം 8.10ന് കൊച്ചിയില്‍നിന്ന് ബംഗളൂരുവിലേക്ക് തിരിച്ച്. ഇതേ വിമാനം രാവിലെ 10ന് ബംഗളൂരുവില്‍നിന്ന് തിരിച്ച് 11.30ന് കൊച്ചിയിലെത്തും. ഇവിടെനിന്ന് 12.10ന് തിരിക്കുന്ന വിമാനം 1.30ന് ബംഗളൂരുവിലെത്തും.
ഉച്ചക്ക് 2.10ന് ബംഗളൂരുവില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള വിമാനം (നമ്പര്‍ 91-511) കൊച്ചിയില്‍ 4.25ന് എത്തിച്ചേരും. തുടര്‍ന്ന് 5.15ന് (നമ്പര്‍ 91-512) കൊച്ചിയില്‍നിന്ന് തിരിച്ച് വൈകീട്ട് ആറോടെ കോയമ്പത്തൂരില്‍ എത്തും. ഇൗ വിമാനം വൈകീട്ട് 6.30ന് കോയമ്പത്തൂരില്‍നിന്ന് തിരിച്ച് രാത്രി 7.30ഓടെ കൊച്ചിയിലെത്തും. തിങ്കളാഴ്ച സർവിസ് ആരംഭിക്കുന്നതിനു മുന്നോടിയായി അലയൻസ് എയറിെൻറ എ.ടി.ആർ വിമാനം ബംഗളൂരുവിൽനിന്ന് കൊച്ചി നാവികസേന വിമാനത്താവളത്തിലേക്ക് പരീക്ഷണപ്പറക്കൽ നടത്തിയിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടതിനെത്തുടർന്നാണ് ആഭ്യന്തര സർവിസ് നടത്താൻ തീരുമാനിച്ചത്.
കരിപ്പൂരിൽ അധിക സർവിസ്
കരിപ്പൂർ: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴ കോഴിക്കോട് വിമാനത്താവളത്തെ ബാധിച്ചില്ല. ബുധനാഴ്ച എട്ട് വിമാനങ്ങൾ കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടത് ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങളൊന്നും കരിപ്പൂരിൽ ഉണ്ടായിട്ടില്ല. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനാൽ കോഴിക്കോട്ടുനിന്ന് അധിക സർവിസുകൾ നടത്തുന്നതിന് വിമാന കമ്പനികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഇത്തിഹാദ് തുടങ്ങിയ കമ്പനികളിൽ കരിപ്പൂരിൽനിന്ന് സർവിസുകൾ നടത്തിയിരുന്നു.
കൂടാതെ, കോഴിക്കോട് നിന്നും പകൽ 12 മുതൽ വൈകീട്ട് ആറുവരെ മണിക്കൂറിൽ ആറ് വിമാനങ്ങൾക്ക് വരെ സർവിസ് നടത്താമെന്ന് അറിയിച്ച് ഡയറക്ടർ വാർത്തക്കുറിപ്പും ഇറക്കിയിട്ടുണ്ട്. രാവിലെയും രാത്രിയും കരിപ്പൂരിൽ തിരക്കേറിയ സമയമാണ്. മറ്റു സമയങ്ങളിൽ സർവിസ് നടത്താമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഒരേസമയം 12 വിമാനങ്ങൾ വരെ ഏപ്രണിൽ നിർത്തിയിടുന്നതിനും ഇവിടെ സൗകര്യമുണ്ട്. നിലവിൽ കോഡ് സി, ഡി ശ്രേണിയിലുള്ള വിമാനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ദുരന്തനിവാരണത്തിനായി നിരവധി സൈനിക വിമാനങ്ങളും കരിപ്പൂരിൽ ഇറങ്ങിയിരുന്നു.
വിമാനയാത്രക്കാരെ സഹായിക്കാൻ അയാട്ട ഏജൻറ്സ് അസോസിയേഷൻ ഒാഫ് ഇന്ത്യ കൊച്ചി, ഹെൽപ്ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പറുകൾ: കൊച്ചി -9846166668, 9995049243, തിരുവനന്തപുരം -0471 2453751.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.