മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കാസർകോട്: കനത്ത മഴ ശക്തമായി തുടരുന്നതിനാൽ മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ച ൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന ് ജില്ല കലക്ടർമാർ അറിയിച്ചു. അംഗൻവാടികൾക്കും അവധി ബാധകമാണ്.

കണ്ണൂർ ജില്ലയിൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമ ില്ല. മലപ്പുറത്ത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് കലക്ടർ അറിയിച്ചു. മലപ്പുറത്ത് അംഗൻവാടി വർക്കേഴ്സ്, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവർക്കും ഈ അവധി ബാധകമല്ല.

അയര്‍ക്കുന്നം വില്ലേജില്‍ പുന്നത്തറ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ഒഴികെ കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ‍ ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.

കുട്ടനാട് താലൂക്കിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.

Tags:    
News Summary - heavy rain in kasargod-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.