ഇത്തവണ ഒാണാഘോഷമില്ല; സഹായം അഭ്യർഥിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കാലവർഷക്കെടുതി കാരണം ഇത്തവണത്തെ സർക്കാർ തലത്തിലുള്ള ഒാണാഘോഷങ്ങൾ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി വിവിധ വകുപ്പുകൾക്ക് നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റി വെക്കും. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സർക്കാർ ജീവനക്കാർ രണ്ടു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും പിണറായി അഭ്യർഥിച്ചു.

ഇപ്പോഴത്തേത് ഏറ്റവും വലിയ കാലവർഷക്കെടുതിയാണ്. 38 പേരാണ് ദുരന്തത്തിൽ ഇതുവരെ മരിച്ചത്. നാല് പേരെ കാണാതായി. 2000 വീടുകൾ തകർന്നു. 215 ഇടങ്ങളിലായി ഉരുൾപൊട്ടലുണ്ടായി. 10,000 കിലോമീറ്റർ ദൂരം റോഡുകൾ തകർന്നിട്ടുണ്ട്. 8316 കോടിയുടെ നഷ്ടമാണ് സംസഥാനത്തിനുണ്ടായത്. 30,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. സംസ്ഥാനം നേരിട്ടത് സമാനതകളില്ലാത്ത ദുരന്തമാണെന്നും വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്തെ 444 വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് മന്ത്രിമാരെയടക്കം അയച്ച് സർക്കാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നഷ്ടപ്പെട്ട രേഖകൾ വിതരണം ചെയ്യാൻ അദാലത്ത് സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സംഭാവന നൽകിയവർക്കും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായവർക്കും മുഖ്യമന്ത്രി നന്ദിയർപ്പിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ അദ്ദേഹം മാധ്യമ സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്തു. വാർത്താസമ്മേളനത്തിൻെറ അവസാനത്തിൽ ചലചിത്ര താരം മോഹൻലാൻ മാധ്യമങ്ങളുടെ മുന്നിൽ വെച്ച് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മുഖ്യമന്ത്രിക്ക് കൈമാറി.

‘സഹകരണം വേണം’ 
തി​രു​വ​ന​ന്ത​പു​രം: സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​ള​യ​ദു​ര​ന്തം നേ​രി​ടാ​ൻ ​ൈക​യും മെ​യ്യും മ​റ​ന്ന്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രോ​ടും സം​സ്​​ഥാ​ന​സ​ർ​ക്കാ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. വ​ലി​യൊ​രു കൂ​ട്ടാ​യ്​​മ​യാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കാ​ര്യ​ത്തി​ൽ ക​ണ്ട​ത്. ന​ല്ല ഏ​കോ​പ​ന​വു​മു​ണ്ടാ​യി. തു​ട​ർ​ന്നും ഇൗ ​സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന്​ പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ള​യ​ദു​രി​തം നേ​രി​ടു​ന്ന​വ​ർ​ക്ക്​ ആ​ശ്വാ​സം ന​ൽ​കാ​ൻ സ​ഹാ​യ​ം ന​ൽ​കാ​ൻ ജ​ന​ങ്ങ​ളോ​ട്​ അ​ഭ്യ​ർ​ഥി​ച്ച​ു.

കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ 8316 കോ​ടി​യു​ടെ നാ​ശ​ന​ഷ്​​ടമെന്നാ​ണ്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലെ​ന്ന്​ മ​ന്ത്രി​സ​ഭ​യോ​ഗ​ത്തി​ന്​ ശേ​ഷം മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​നേ​താ​വ്​ അ​ട​ക്ക​മു​ള്ള സം​ഘ​മാ​ണ്​ പ്ര​ള​യ​ബാ​ധി​ത​പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ന്ന​പ്പോ​ഴും പ്ര​തി​പ​ക്ഷ​നേ​താ​വ്​ ഉ​ൾ​പ്പെ​ടെ​യു​ണ്ടാ​യി​രു​ന്നു. ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ന​മു​ക്ക്​ ഒ​ന്നി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യു​മെ​ന്ന സ​ന്ദേ​ശം ന​ൽ​കാ​നാ​യി. ഒ​രു ത​ര​ത്തി​ലെ ഭി​ന്ന​ത​യും ത​ട​സ്സ​മാ​യി​ല്ല. നാ​ടി​​​െൻറ​യും ജ​ന​ങ്ങ​ളു​ടെ​യും താ​ൽ​പ​ര്യ​മാ​ണ്​ പ്ര​ധാ​നം. സം​സ്​​ഥാ​ന ത​ല​ത്തി​ൽ ന​ട​ത്തി​യ ഏ​കോ​പ​ന​വും കൂ​ട്ടാ​യ്​​മ​യു​മാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കു​റ്റ​മ​റ്റ​താ​ക്കാ​നും ദു​ര​ന്ത​ത്തി​​​െൻറ ആ​ഘാ​തം കു​റ​​ക്കാ​നും സ​ഹാ​യി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രും ഇ​ട​പെ​ട്ട്​ സ​ഹാ​യം ന​ൽ​കി. ഗ​വ​ർ​ണ​റു​ടെ സം​ഭാ​വ​ന​യും മാ​തൃ​കാ​പ​ര​മാ​ണ്.

കേ​ര​ള​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി അ​സാ​ധാ​ര​ണ​മാം​വി​ധം ഗു​രു​ത​ര​മാ​ണെ​ന്നാ​ണ്​​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്. 100 കോ​ടി​യു​ടെ അ​ടി​യ​ന്ത​ര​സ​ഹാ​യ​വും വാ​ഗ്​​ദാ​നം ചെ​യ്​​തു. അ​തേ​സ​മ​യം, 1220 കോ​ടി രൂ​പ അ​ടി​യ​ന്ത​ര കേ​ന്ദ്ര​സ​ഹാ​യം, വീ​ണ്ടും കേ​ന്ദ്ര​​സം​ഘ​ത്തെ അ​യ​ക്കു​ക,​ ന​ഷ്​​ട​ത്തി​​​െൻറ തീ​വ്ര​ത​ക്കും വ്യാ​പ്​​തി​ക്കു​മ​നു​സ​രി​ച്ച്​ പ​രി​ഹാ​രം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ്​ സം​സ്​​ഥാ​നം ഉ​ന്ന​യി​ച്ച​ത്. അ​യ​ൽ​സം​സ്​​ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും രാ​ഷ്​​ട്രീ​യ​നേ​താ​ക്ക​ളും ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ പി​ന്തു​ണ ന​ൽ​കി. ​വ്യ​ക്​​തി​ക​ൾ, അ​സോ​സി​യേ​ഷ​നു​ക​ൾ, ​ക​മ്പ​നി​ക​ൾ, സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യും സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​യി. ലോ​ക​െ​ത്ത​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ൾ സ​ഹാ​യം ന​ൽ​കുന്നു. നാ​ടി​​​െൻറ ദു​രി​തം എ​ന്ന നി​ല​യി​ൽ ഏ​െ​റ്റ​ടു​ത്ത്​ മാ​ധ്യ​മ​ങ്ങ​ളും ഒ​പ്പം നി​ന്നു- അ​േ​ദ്ദ​ഹം പ​റ​ഞ്ഞു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

  • പ്രളയത്തിന്‍റെ തീവ്രതയും ദുരിതത്തിന്‍റെ കാഠിന്യവും കണക്കിലെടുത്ത് നേരത്തെ പ്രഖ്യാപിച്ച 193 വില്ലേജുകള്‍ക്കു പുറമെ, പുതുതായി 251 വില്ലേജുകള്‍ കൂടി (ആകെ 444 വില്ലേജുകള്‍) പ്രളയബാധിത പ്രദേശങ്ങളായി, പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു.
     
  • രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനില്‍ക്കുകയോ, മണ്ണിടിച്ചലില്‍ വീട് വാസയോഗ്യമല്ലാതാവുകയുമായ ചെയ്ത ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി 10,000 രൂപ നല്‍കാന്‍ തീരുമാനിച്ചു.
     
  • പൂര്‍ണ്ണമായും തകര്‍ന്നതോ പൂര്‍ണ്ണമായും വാസയോഗ്യമല്ലാതാവുകയോ ചെയ്ത വീട് ഒന്നിന് 4 ലക്ഷം രൂപയും, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ഇതിനു പുറമെ 3 മുതല്‍ 5 വരെ സെന്‍റ് സ്ഥലം വാങ്ങുന്നതിനായി പരമാവധി 6 ലക്ഷം രൂപയും മാനദണ്ഡപ്രകാരം നല്‍കാന്‍ തീരുമാനിച്ചു.
     
  • സര്‍ക്കാര്‍, പൊതുമേഖല, കമ്പനി ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന് ജീവനക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ്. പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍/ പൊതു നډ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
     
  • ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ കൈമാറി നല്‍കുന്നതിന് പൊതുമേഖലാ-സഹകരണ ബാങ്കുകള്‍ ഈടാക്കുന്ന കമ്മീഷനുകള്‍, എക്സ്ചേഞ്ച് ചാര്‍ജുകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ബാങ്കിംഗ് സമിതിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. യു.എ.ഇ എക്സ്ചേഞ്ച് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് കമ്മീഷന്‍ ഒഴിവാക്കാമെന്ന് ബന്ധപ്പെട്ടവര്‍ സമ്മതിച്ചിട്ടുണ്ട്. 
     
  • ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസമായി സര്‍ക്കാര്‍ നല്‍കുന്ന തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്ന അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
     
  • നഷ്ടപ്പെട്ട രേഖകള്‍ നല്‍കുന്നതിന് ഒരു തരത്തിലുള്ള കാലതാമസം വരാതെയും ഫീസ് ഇടാക്കാതെയും സമയബന്ധിതമായി നല്‍കുന്നതിന് അദാലത്തുകള്‍ ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ തലത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഫീസ് കൂടാതെ പുതിയ രേഖകള്‍ അനുവദിക്കുന്നതിന് 2018 സെപ്റ്റംബര്‍ 30 വരെ സമയം അനുവദിക്കും. അതോടൊപ്പം സെപ്റ്റംബര്‍ 3 മുതല്‍ 15 വരെയുള്ള തീയതികളില്‍ പ്രത്യേക അദാലത്തുകള്‍ നടത്തും.
     
  • അദാലത്തുകള്‍ സംഘടിപ്പിക്കുന്നതിന് ജില്ലയില്‍ ചുമതലയുള്ള മന്ത്രിമാരെയും ഒരു സെക്രട്ടറിതല ഉദ്യോഗസ്ഥനെയും പ്രത്യേകം ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. രേഖകള്‍ക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ സൗജന്യമായി സ്വീകരിക്കേണ്ടതും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കേണ്ട ഫീസ് സര്‍ക്കാര്‍ നല്‍കാനും തീരുമാനിച്ചു.
     
  • സമയബന്ധിതമായി ദുരിതാശ്വാസത്തിനുള്ള നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും ഒരു മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു. 
     
  • ശ്രീ. ഇ.പി. ജയരാജന്‍, ശ്രീ. ഇ. ചന്ദ്രശേഖരന്‍, ശ്രീ. മാത്യു. ടി. തോമസ്, ശ്രീ. എ.കെ. ശശീന്ദ്രന്‍, ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് സമിതി അംഗങ്ങള്‍.
     
  • മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും കൃഷിനാശം സംഭവിച്ചവര്‍ക്ക് മറ്റ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കു പുറമെ വിത്തും നല്‍കും.
     
  • ഒന്നാംഘട്ട പ്രളയബാധ സമയത്ത് ബാങ്ക് വായ്പകള്‍ക്ക് പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രളയബാധിത പ്രദേശങ്ങള്‍ക്കു കൂടി ബാധകമാക്കും.
     
  • സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടത്താറുള്ള ഓണാഘോഷ പരിപാടികള്‍ കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഒഴിവാക്കാന്‍ തീരുമാനിച്ചു. ഓണാഘോഷ പരിപാടികള്‍ക്കായി സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ക്ക് ലഭ്യമാക്കിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും


ഓണ്‍ലൈന്‍ സംവിധാനം 

  • വിദേശ മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ്/കമ്മീഷന്‍ ഒഴിവാക്കാന്‍ UAE എക്സ്ചേഞ്ച്/ LULU എക്സ്ചേഞ്ച് എന്നീ സ്ഥാപനങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്
  • കേന്ദ്ര സര്‍ക്കാരിന്‍റെ Unified Payment Interface (UPI) അധിഷ്ഠിതമായി സംഭാവനകള്‍ ചെയ്യാനുള്ള സംവിധാനവും സംസ്ഥാന സര്‍ക്കാരിന്‍റെwww.kerala.gov.in വെബ്സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
  • ഇത്തരത്തിലുള്ള സംഭാവനകള്‍ക്കുള്ള രസീതും ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റും തത്സമയം തന്നെ നല്‍കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
  • ബാങ്ക് കൗണ്ടറുകളില്‍ നല്‍കുന്ന തുകയ്ക്ക് ഒരു ദിവസത്തിനകം ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. 
  • ഇക്കാര്യത്തില്‍ എന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കില്‍ 155300 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
     


 

Tags:    
News Summary - heavy rain disaster: pinarayi press meet- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.