ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി​യ കോ​ഴി​ക്കോ​ട്-​പ​റ​യ​ഞ്ചേ​രി റോ​ഡ്

പെരുമഴ തുടരുന്നു; അഞ്ച് മരണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത​നാ​ശം വി​ത​ച്ചും ജീ​വ​നെ​ടു​ത്തും പെ​രു​മ​ഴ തു​ട​രു​ന്നു. വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ അഞ്ചുപേ​ർ മ​രി​ച്ചു. കൊ​ല്ലം പ​ട്ടാ​ഴി​യി​ൽ മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞു​വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പ​ട്ടാ​ഴി മ​യി​ലാ​ടും​പാ​റ പാ​റ​മൂ​ട്ടി​ൽ ബൈ​ജു വ​ർ​ഗീ​സാ​ണ് (51) മ​രി​ച്ച​ത്.

കാ​റ്റി​ൽ വീ​ടി​ന് മു​റ്റ​ത്തെ ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ മ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ, മ​ര​ക്കൊ​മ്പ് ദേ​ഹ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ താ​ൽ​ക്കാ​ലി​ക ക​ട ത​ക​ർ​ന്ന് പെ​ൺ​കു​ട്ടി മ​രി​ച്ചു. പ​ള്ളാ​തു​രു​ത്തി സ്വ​ദേ​ശി നി​ത്യ (18) യാ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ആ​ദ​ർ​ശി​ന് (24) സാ​ര​മാ​യി പ​രി​ക്കേ​റ്റു.

കാ​റ്റും മ​ഴ​യു​മു​ണ്ടാ​യ​പ്പോ​ൾ മ​ഴ​കൊ​ള്ളാ​തി​രി​ക്കാ​ൻ ക​ട​യു​ടെ അ​രി​കി​ൽ നി​ന്ന​താ​യി​രു​ന്നു. കൊ​ല്ലം ത​ങ്ക​ശ്ശേ​രി​യി​ൽ ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ, കാ​ണാ​താ​യ മു​ദാ​ക​ര സ്വ​ദേ​ശി ലാ​ഗേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

എറണാകുളത്ത് കൂത്താട്ടുകുളം പാലക്കുഴയിൽ പൊട്ടിവീണ വൈദ്യുതി കമ്പി മാറ്റാൻ ശ്രമിക്കുന്നതിനിടെ ഷോ​ക്കേറ്റ്​ വയോധികനും മൂവാറ്റുപുഴയിൽ ഒഴുക്കിൽപെട്ട്​ യുവാവും മരിച്ചു.

നടപ്പുവഴിയിൽ പൊട്ടി വീണ വൈദ്യുതി കമ്പി മാറ്റിവെക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കുഴ കിഴക്കേക്കര വീട്ടിൽ വെള്ളാനി (80) ആണ് മരിച്ചത്. വീടിന് മുന്നിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്നാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂവാറ്റുപുഴയിൽ പുഴയോരത്തെ പറമ്പിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ പോയ പെരുമ്പല്ലൂർ കുറ്റിയറ ജോബിൻ ജോസഫ്​ (38) ആണ്​ ഒ​ഴുക്കിൽപെട്ട്​ മരിച്ചത്. ഞായറാഴ്‌ച രാത്രി ഏഴ്​ മണിയോടെ മൂവാറ്റുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ട പെരുമ്പല്ലൂർ കുറ്റിയറ ജോബിൻ ജോസഫിന്‍റെ (38) മൃതദേഹം തിങ്കളാഴ്ച വൈകീട്ട് അഞ്ച്​ മണിയോടെ പിറവത്തിനടുത്ത പാഴൂരിൽ മണപുറത്താണ്​ അടിഞ്ഞത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്തി​റ​ങ്ങി​യ അ​തി​തീ​വ്ര​മ​ഴ​യു​ടെ ആ​ഘാ​ത​ത്തി​ൽ ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​ർ, മ​ല​പ്പു​റം, കാ​സ​ർ​കോ​ട്​​ജി​ല്ല​ക​ൾ ഓ​റ​ഞ്ച് അ​ല​ർ​ട്ടി​ലും മ​റ്റ് ജി​ല്ല​ക​ൾ യെ​ല്ലോ അ​ല​ർ​ട്ടി​ലു​മാ​ണ്.

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ര​പ്പു​ഴ ന​ദി​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വാ​മ​ന​പു​രം, പ​ത്ത​നം​തി​ട്ട​യി​ലെ മ​ണി​മ​ല, വ​യ​നാ​ട് ജി​ല്ല​യി​ലെ ക​ബ​നി എ​ന്നീ ന​ദി​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. ഈ ​ന​ദി​ക​ളു​ടെ ക​ര​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ന​ദി​ക​ളി​ൽ ഇ​റ​ങ്ങാ​നോ ന​ദി മു​റി​ച്ചു​ക​ട​ക്കാ​നോ പാ​ടി​ല്ലെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ത​ക​ർ​ന്ന​ത് 897 വീ​ടു​ക​ൾ; തീ​ര​പ്ര​ദേ​ശ​ത്ത്​ റെ​ഡ് അ​ല​ർ​ട്ട്

ക​ഴി​ഞ്ഞ 72 മ​ണി​ക്കൂ​റി​ലെ ശ​ക്ത​മാ​യ മ​ഴ​യി​ൽ 29 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 868 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്ന​താ​യി റ​വ​ന്യൂ വ​കു​പ്പ് അ​റി​യി​ച്ചു. പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ധി​കൃ​ത​ർ​ക്ക് എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ എ​ണ്ണം വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​രും.

ക​ട​ലാ​ക്ര​മ​ണ​ത്തി​നും ഉ​യ​ർ​ന്ന തി​ര​മാ​ല​ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മാ​റാ​ത്ത​വാ​ഡ​ക്കു മു​ക​ളി​ലാ​യി ന്യൂ​ന​മ​ർ​ദം സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. ഇ​ന്ന് വ​ട​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ലാ​യി മ​റ്റൊ​രു ന്യൂ​ന​മ​ർ​ദം കൂ​ടി രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ലി​ൽ പോ​കു​ന്ന​തി​നു​ള്ള വി​ല​ക്ക് തു​ട​രു​ക​യാ​ണ്.

ദുരിതം, നഷ്ടം

മലപ്പുറം ജില്ലയിൽ തിങ്കളാഴ്ച പെയ്ത കനത്ത മഴയിൽ വിവിധ ഇടങ്ങളിൽ നാശനഷ്ടമുണ്ടായി. പൊന്നാനി ബിയ്യം പുഴമ്പ്രത്ത് വീടിന് മുകളിൽ മരം വീണ് വീടിന് കേടുപാട് സംഭവിച്ചു. ഏറനാട് താലൂക്കിലെ നിരവധി വില്ലേജുകളിൽ മരം വീണ് വീടുകൾ ഭാഗികമായി തകർന്നു.

കാസർകോട് ഇന്നലെ പരക്കെ ശക്തമായ മഴ ലഭിച്ചു. നദികളിൽ ജലനിരപ്പ് ഉയർന്നു. ചിലയിടങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ കൃഷി നശിച്ചു.

കണ്ണൂരിൽ ശക്തമായ കാറ്റിലും മഴയിലും 81 വീടുകൾ ഭാഗികമായി തകർന്നു. ആകെ തകർന്ന വീടുകൾ 144 ആയി. ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. മലയോരത്ത് വൈദ്യുതി നിലച്ചു. കുപ്പം ദേശീയപാതയിൽ ഇന്നലെയും മണ്ണിടിച്ചിലുണ്ടായി. എളയാവൂർ മുണ്ടയാട്ട് വീശിയടിച്ച കാറ്റിൽ പത്തിലധികം വീടുകൾ തകർന്നു.

എടക്കാടിനും കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ മരം പാളത്തിലേക്ക് വീണു. തിങ്കളാഴ്ച രാവിലെ കാസർകോട് ഭാഗത്തേക്കുള്ള മലബാർ എക്സ്പ്രസ് കടന്നുപോയ ഉടനെയായിരുന്നു സംഭവം. ഒരു മണിക്കൂറിനകം ഗതാഗതം പുനഃസ്ഥാപിച്ചു.

കനത്ത മഴയിൽ പാലക്കാട് ജില്ലയിൽ 27 വീടുകള്‍ക്കു കൂടി നാശനഷ്ടം. 24 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വയനാട്ടിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

Tags:    
News Summary - Heavy rain continues; five dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.