Posted On
date_range Updated On
date_range കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത. രണ്ട് മീറ്ററിലധികം ഉയരത്തിൽ തിരമാലകളുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച രാത്രി മുതൽ കടലിൽ പോകരുതെന്ന് നിർദേശമുണ്ട് . കടലിൽ പോയവർ ഉടൻ തിരികെ വരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ചുഴലിക്കാറ്റായി രൂപപ്പെടാൻ സാധ്യതയുള്ള ഈ ന്യൂനമർദ്ദം തമിഴ്നാട് തീരത്ത് നാശം വിതക്കാനും സാധ്യതയേറെ.
കടൽ അതി പ്രക്ഷുബ്ധുമാവാൻ സാധ്യതയുള്ളതിനാൽ ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയവർ വെള്ളിയാഴ്ച പുലർച്ചക്ക് മുമ്പ് തന്നെ ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണമെന്ന് നിർദ്ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.