22,165 പേർ ദുരിതാശ്വാസ ക്യാമ്പുകളിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 5936 കുടുംബങ്ങള ിൽ നിന്ന് 22,165 പേർ വിവിധ ക്യാമ്പുകളിലുണ്ട്. വയനാട് നിന്ന് ഏറ്റവും കൂടുതൽ പേർ (9951 പേർ) ക്യാമ്പിലുണ്ട്.

തിരുവനന് തപുരം-656, പത്തനംതിട്ട-62, ആലപ്പുഴ-12, കോട്ടയം-114, ഇടുക്കി-799, എറണാകുളം-1575, തൃശൂർ-536, പാലക്കാട്-1200, മലപ്പുറം-4706, കോഴിക്കോട്-1653, കണ ്ണൂർ-1483, കാസർകോട്-18 എന്നിങ്ങനെയാണ് ക്യാമ്പിലുള്ളവരുടെ കണക്കുകൾ.

അടിയന്ത രക്ഷാസഹായത്തിന് സംസ്ഥാന സർക്കാർ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂം നമ്പർ: 1070 (തിരുവനന്തപുരം), ജില്ലകളുടെ കൺട്രോൾ റൂം നമ്പർ: 1077, സ്റ്റേറ്റ് എമർജൻസി ഒാപ്പറേഷൻ സെന്‍റർ നമ്പർ: 2331639, 2333198,
സെക്രട്ടേറിയറ്റ് കൺട്രോൾ റൂം നമ്പർ: 2329227, 2518356. സെക്രട്ടേറിയറ്റിൽ മിനി കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - Heavy Rain 2019: Disaster Management Camp Opened -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.