കുന്നംകുളം ന​ഗരത്തിലെ കടയിൽ വൻ തീപിടിത്തം

തൃശ്ശൂർ: കുന്നംകുളം ന​ഗരത്തിലെ കടയിൽ വൻ തീപിടിത്തം. പുലർച്ചെ നാലരയോടെ യേശുദാസ് റോഡിലെ പഴയ സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കടക്കാണ് തീ പിടിച്ചത്.

കടക്ക് പുറകുവശത്ത് നിന്നാണ് തീപിടിത്തമുണ്ടായത്. തുടർന്ന് കടയോട് ചേർന്നുള്ള കടലാസ് ഗോഡൗണിലേക്കും ബൈൻഡിങ് സെന്‍ററിലേക്കും തീ പടർന്നു. തീപിടിത്ത കാരണം വ്യക്തമല്ല.

അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. 15 ലക്ഷം രൂപയുടെ നഷടമുണ്ടായെന്നാണ് പ്രാഥമിക നികഗമനം. 

Tags:    
News Summary - Heavy Fire Break in shop in Kunnamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.