കണ്ണൂരിൽ ആരോഗ്യപ്രവർത്തക ആത്മഹത്യക്ക്​ ശ്രമിച്ചു

കണ്ണൂർ: ക്വാറൻറീൻ ലംഘിച്ചെന്ന പ്രചരണത്തിൽ മനംനൊന്ത്​ ആരോഗ്യപ്രവർത്തക ആത്​മഹത്യക്ക്​ ശ്രമിച്ചു. ന്യൂമാഹി പി.എച്ച്​.സിയിലെ ആരോഗ്യ പ്രവർത്തകയാണ്​ ആത്മഹത്യക്ക്​ ശ്രമിച്ചത്​. പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്​. രക്തസമ്മർദ്ദത്തിനുള്ള​ ഇരു​പതോളം ഗുളികകളാണ്​ ഇവർ കഴിച്ചത്​.

ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താൻ ജോലിചെയ്​തെന്ന്​ ചിലർ കു​പ്രചരണം നടത്തുന്നു. ആത്മാർഥമായി ജോലി​െചയ്യുന്ന തന്നോട്​ ചിലർ എന്തിനാണ്​ ഇങ്ങനെ പൊരുമാറുന്നതെന്ന്​ അറിയില്ലെന്നും ത​​​െൻറ മരണത്തിന്​ ഉത്തരവാദികൾ സഹപ്രവർത്തകർ ഉൾപ്പെടെ നാലു​േ​പരാണെന്നും ഇവരുടേതെന്ന പേരിൽ വാട്​സ്​ആപിൽ പ്രചരിക്കുന്ന ആത്മഹത്യ കുറിപ്പിൽ പറയുന്നു. 

മൂന്ന​ുമാസത്തിലധികമായി അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന തനിക്കെതിരെ ചിലർ കുപ്രചരണങ്ങൾ അഴിച്ചുവിടുന്നു. വീടുകളിൽ പോയി രോഗികളെ പരിചരിക്കുന്ന തന്നെക്കുറിച്ച്​ ആരും ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. തന്നെപോലുള്ള കമ്യൂനിറ്റി നഴ്​സുമാരുടെ അവസ്​ഥ പരിതാപകരമാണെന്നും കുറിപ്പിൽ പരാമർശിക്കുന്നു. 
 

Tags:    
News Summary - Health Worker Suicide Attempt Kannur -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.