കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല വാ​ക്സി​ൻ സ്റ്റോ​റി​ന്റെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു

ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കും –മന്ത്രി കെ. മുരളീധരൻ

കാ​ഞ്ഞ​ങ്ങാ​ട്​: ജി​ല്ല​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല വാ​ക്സി​ൻ സ്റ്റോ​റി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കാ​സ​ർ​കോ​ട്, വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നി​ന്ന്​ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ വ്യാ​പ​ക സ്ഥ​ലം​മാ​റ്റം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. ജി​ല്ല ആ​ശു​പ​ത്രി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി.​എം.​ഒ ഓ​ഫി​സ് ജി​ല്ല വാ​ക്സി​ൻ സ്റ്റോ​റി​നോ​ട് അ​നു​ബ​ന്ധി​ച്ച കെ​ട്ടി​ട​ത്തി​ൽ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​ന് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. വാ​ക്സി​ൻ സ്റ്റോ​റി​ന്റെ നി​ർ​മാ​ണ​ത്തി​ന് 1.87 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ നി​ർ​മാ​ണ​ത്തി​ന് അ​ത്ര​യും തു​ക ആ​വ​ശ്യ​മി​ല്ല. ബാ​ക്കി തു​ക വി​നി​യോ​ഗി​ച്ച് കെ​ട്ടി​ടം നി​ർ​മി​ക്കും. ജി​ല്ല ആ​ശു​പ​ത്രി​യി​ലെ കാ​ത്ത് ലാ​ബ് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കും. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ സി.​ടി സ്കാ​ൻ സം​വി​ധാ​നം ഉ​ട​ൻ ന​ട​പ്പാ​ക്കും. നി​ല​വി​ലെ ഒ​ഴി​വി​ൽ ഉ​ട​ൻ ന്യൂ​റോ​ള​ജി​സ്റ്റി​നെ നി​യ​മി​ക്കും. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എം.​ആ​ർ.​ഐ സ്കാ​ൻ സം​വി​ധാ​നം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മി​ക​ച്ച ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും ഉ​റ​പ്പു​വ​രു​ത്തും. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കാ​ൻ​സ​ർ പ​രി​ശോ​ധ​ന​ക്കു​ള്ള ടെ​സ്റ്റ് ക്യാ​ൻ പ​ദ്ധ​തി ആ​രം​ഭി​ക്കും. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.​എ​ച്ച്.​എം ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​നം ര​ണ്ടു​മാ​സം​കൂ​ടി നീ​ട്ടി​ന​ൽ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വാ​ക്സി​ൻ സ്റ്റോ​ർ ര​ണ്ടാ​ഴ്ച​ക്ക​കം പൂ​ർ​ണ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്ക​ണം. അ​ഡ്വ. ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ.​ടി. രേ​ഖ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് മു​റി​യ​ന​വി, കൗ​ൺ​സി​ല​ർ പി.​വി. ച​ന്ദ്ര​ൻ, ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ​ക്ട​ർ ധ​ന്യ ദ​യാ​ന​ന്ദ​ൻ, ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ ഡോ. ​എം. രാ​ജേ​ഷ്, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ. മ​നീ​ഷ്, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ പി.​കെ. ഫൈ​സ​ൽ, സെ​വ​ൻ സ്റ്റാ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ, എ. ​ദാ​മോ​ദ​ര​ൻ, അ​ഡ്വ. നി​സാം ഫ​ലാ​ഹ്, കെ.​എം. ചാ​ക്കോ, ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ർ, ടി.​വി. ഉ​മേ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി.​വി. ര​മേ​ശ​ൻ സ്വാ​ഗ​ത​വും ജി​ല്ല ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​പി. ജീ​ജ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Health Sector Issues Resolved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.