കാ​ട്ട​കാ​മ്പാ​ൽ ഗ്രാമപ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സ്നേ​ഹ സ്പ​ർ​ശം പ​രി​പാ​ടി മ​ന്ത്രി കെ.​എ. തു​ള​സി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

പട്ടികജാതി-വർഗ-പിന്നാക്ക വിഭാഗ വകുപ്പുകളുടെ കീഴിൽ 32,000 കുടുംബങ്ങൾക്ക് ഭവന നിർമാണ പദ്ധതി ഗഡുക്കൾ വിതരണം ചെയ്യും -മന്ത്രി

പഴഞ്ഞി: പട്ടികജാതി-വർഗ-പിന്നാക്ക വിഭാഗ വകുപ്പുകളുടെ കീഴിൽ ഈ സാമ്പത്തിക വർഷം 32,000 കുടുംബങ്ങൾക്ക് ഭവന നിർമാണ പദ്ധതിയുടെ ഒന്നും രണ്ടും ഗഡുക്കൾ വേഗത്തിൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എ. തുളസി. കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം, വീടുകളിൽ നിന്നുള്ള സിറിഞ്ച് ശേഖരണം, മെഡിക്കൽ ക്യാമ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ‘സ്നേഹസ്പർശം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ലൈഫ് മിഷൻ ഭവന പദ്ധതി തുക നാല് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷമായും എസ്.ടി കുടുംബങ്ങൾക്ക് ഭവനപദ്ധതിക്കായി എട്ട് ലക്ഷമായും ഉയർത്തി. എസ്.ടി. വിഭാഗത്തിലെ വനിതകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾക്ക് 15 ലക്ഷം രൂപ പരിധി നിശ്ചയിച്ച് 75 ശതമാനം സബ്‌സിഡി നൽകുന്ന പദ്ധതിയും വിദ്യാർഥികൾക്ക് സിവിൽ സർവിസ് ഉൾപ്പെടെ മത്സര പരീക്ഷ പരിശീലനത്തിന് സാമ്പത്തിക സഹായവും നടപ്പാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുറമെ, ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അക്ഷയ വഴി അപേക്ഷിക്കുന്നവർക്ക് പട്ടികജാതി-പട്ടികവർഗ വകുപ്പ് വഴിയും അടിയന്തര ചികിത്സാ സഹായം ലഭ്യമാക്കുന്നുണ്ട്. എസ്.സി കുടുംബങ്ങളിലെ വരുമാനമുള്ള വ്യക്തി മരിച്ചാൽ രണ്ട് ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിക്കുന്നതായും മന്ത്രി പറഞ്ഞു.

വൃക്കരോഗം ബാധിച്ച് ഡയാലിസിസിന് വിധേയരാകുന്ന കുടുംബങ്ങൾക്ക് സാമ്പത്തികമായി വലിയ ആശ്വാസമാകുന്ന പദ്ധതിയാണ് ഇത്. പദ്ധതിയിലൂടെ അർഹരായ ഓരോ ഡയാലിസിസ് രോഗിക്കും പ്രതിമാസം 4000 രൂപ വീതം ധനസഹായം നൽകും. പദ്ധതി അംഗീകാരം ലഭിച്ചശേഷമുള്ള സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ തുകയായ 12,000 രൂപ വീതമാണ് ആദ്യഘട്ടത്തിൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ പറഞ്ഞു. ജില്ല പഞ്ചായത്തംഗം എം.വി. പ്രശാന്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ്, സ്ഥിരം സമിതി അധ്യക്ഷരായ എം.പി. രാജൻ, കെ.എം. റസാക്ക്, ശൈലജ അരുൺദാസ്,

ആസൂത്രണസമിതി വൈസ് ചെയർമാൻ എം.എ. അബ്ദുൽ റഷീദ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുജ അലോഷ്യസ്, ഡോ. ജിൽഷോ ജോർജ്, പഞ്ചായത്ത് സെക്രട്ടറി ആൽഫ്രഡ് സോജൻ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Housing Scheme Installments Distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.