Posted On
date_range Updated On
date_range ആശുപത്രികൾ അടച്ചിട്ട് സമരം നടത്തിയാൽ നേരിടുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ അടച്ചിട്ട് സമരം നടത്തിയാൽ നേരിടുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആശുപത്രികൾ അടച്ചിട്ടാൽ പകർച്ചവ്യാധി മൂലമുണ്ടാകുന്ന മരണങ്ങൾ കൂടും. പ്രശ്നം പരിഹരിക്കാൻ സർക്കാർ ആശുപത്രികൾ മാത്രം മതിയാകില്ല. ഇക്കാര്യത്തിൽ നേഴ്സുമാർക്കും ആശുപത്രി ഉടമകൾക്കും ഉത്തരവാദിത്വമുണ്ടെന്ന് ശൈലജ പറഞ്ഞു.
നേരത്തെ നഴ്സുമാരുടെ സമരത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ തിങ്കളാഴ്ച മുതൽ അടച്ചിടുമെന്ന് മാനേജ്മെന്‍റുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. അടിയന്തര ആവശ്യങ്ങളിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കുമെന്നും ഇവർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.