തിരുവനന്തപുരം: രാജ്യത്താദ്യമായി പ്രവാസികൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും അടങ്ങുന്ന, ‘നോർക്ക’യുടെ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയറി’ന് ഈ മാസം 22ന് തുടക്കമാകും.
പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ഒരുപോലെ ഗുണഭോക്താക്കളാകാൻ കഴിയുന്ന പദ്ധതി ലോക കേരളസഭയിൽ ഉയർന്നുവന്ന നിർദേശം കൂടി പരിഗണിച്ചാണ് നടപ്പാക്കുന്നതെന്ന് നോർക്ക എക്സി. വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ ഒന്ന് മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.
● 2026 ഒക്ടോബർ 31 വരെ ഒരു വർഷമാണ് പദ്ധതി കാലയളവ്. വീണ്ടും നവംബർ ഒന്ന് മുതൽ പദ്ധതി പുതുക്കും.
● 18 മുതൽ 70 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം കൂടുന്നതിനനുസരിച്ച് പ്രീമിയം കൂടുന്ന രീതി ഉണ്ടാകില്ല. ആരംഭ ഘട്ടത്തിൽ ചികിത്സ ഇന്ത്യയിൽ മാത്രമായിരിക്കും. * കാഷ്ലെസ് ചികിത്സയാണ് ഒരുക്കുന്നത്. കേരളത്തിലെ 500ഓളം ആശുപത്രികളും രാജ്യത്തെ 17,000ത്തോളം ആശുപത്രികളെയും പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
● പദ്ധതിയിൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെ ചേരാം. ‘NORKA CARE’ മൊബൈൽ ആപ്/ norkaroots.kerala.gov.in) വഴി ചേരാം.
കുടുംബത്തിന് പ്രതിവർഷ പ്രീമിയം 13,411 രൂപ
പദ്ധതി പ്രകാരം 13,411 രൂപയാണ് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾ) പ്രതിവർഷ പ്രീമിയം തുക. വ്യക്തിക്ക് 8,101 (പ്രായ പരിധി 18-70) രൂപയാണ് പ്രീമിയം. അധികമായി വരുന്ന 25 വയസ്സിൽ താഴെ പ്രായമുള്ള ഒരു കുട്ടിക്ക് 4,130 രൂപ കൂടുതൽ അടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.