കോട്ടയം: നഗരത്തിൽ സാമൂഹിക വിരുദ്ധരുടെ വെട്ടേറ്റ് തലയോട്ടി പിളർന്ന് ദയനീയ സ്ഥിതിയിലായ ‘സ്കൂപ്’ എന്ന ് വിളിപ്പേരുള്ള നായ് സുമനസ്സുകളുടെ സഹായത്തോടെ വീണ്ടും ജീവിതത്തിലേക്ക്. ചൊവ്വാഴ്ച വൈകീട്ട് ഇടിമിന്നല ുണ്ടായപ്പോൾ വീട്ടുവളപ്പിൽ നിന്നും പേടിച്ചോടിയതായിരുന്നു നായ്. ‘മാധ്യമം’ ഫോട്ടോഗ്രാഫർ ദിലീപ് പുരക്കലാണ് സി.എം.എസ് കോളജ് റോഡിൽ സെമിനാരിക്കടുത്ത് വെച്ച് കണ്ട നായ്യുടെ ദയനീയാവസ്ഥ ചിത്രം സഹിതം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
ശേഷം വിഷയം അറിഞ്ഞെത്തിയ വെസ്റ്റ് സി.ഐ എം.ജെ. അരുൺ മാധ്യമ പ്രവർത്തകരായ ആേൻറാ, സഞ്ജു അനിമൽ ലീഗൽ ഫോഴ്സ് ഇൻറഗ്രേഷൻ സംഘടന പ്രവർത്തകരായ സുരേഷ്, സൂരജ് എന്നിവരുടെ സഹായത്തോടെ സ്കൂപ്പിനെ കോടിമത വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു.
ദിലീപിൻെറ ഫേസ്ബുക്ക് പോസ്റ്റ് കണ്ട നായ്യുടെ ഉടമ അഞ്ചേരിയിൽ സെറീന ആശുപത്രിയിലെത്തി.
വെട്ടേറ്റ നായ്യുടെ വലതുകണ്ണിൻെറ കൃഷ്ണമണി സ്ഥാനം തെറ്റിയത് ഡോ. കൃഷ്ണ കിഷോർ ശസ്ത്രക്രിയയിലൂടെ പൂർവസ്ഥിതിയിലാക്കി. നായ്യെ കാണാതായതായ വിവരം നേരത്തെ സെറീന ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.