കൊല്ലം: ഏരൂരിൽ നിന്നും ഇന്നലെ രാവിലെ കാണാതായ നാലുവയസ്സുകാരിയെ കുളത്തുപ്പുഴ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഇളയച്ഛൻ രാജേഷ് കുറ്റം സമ്മതിച്ചു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
അമ്മൂമ്മയോടൊപ്പം സ്കൂളിലേക്ക് പോകവേ കാണാതായ എൽ.കെ.ജി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കുളത്തൂപ്പുഴയിലെ റബ്ബർ തോട്ടത്തിലെ പുകപ്പുരയിൽ നിന്നാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ അമ്മൂമ്മക്ക് ഒപ്പം പോകവെ രാജേഷ് കുട്ടിയെ സ്കൂളിലാക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയിരുന്നത്രെ. പിന്നീടാണ് കുട്ടി സ്കൂളിൽ എത്തിയില്ലെന്നറിഞ്ഞത് .
ട്യൂഷനുപോയ കുട്ടി അവിടെയും സ്കൂളിലും എത്താതിരുന്നതിനെ തുടർന്നാണു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയുടെ മാതാവിന്‍റെ സോഹദരീ ഭർത്താവായ രാജേഷിനെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏല്‍പ്പിച്ചത്. കുട്ടി രാജേഷിനൊപ്പം ഏരൂർ ജംക്‌ഷനിൽ ബസ് സ്റ്റോപ്പിൽ നിൽക്കുന്നതു സമീപസ്ഥാപനത്തിലെ സി.സി.ടി.വിയിൽ കണ്ടെത്തിയിരുന്നു. ഇയാൾ നൽകിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.