പാനൂരിൽ ഹർത്താൽ പൂർണം

പാനൂർ: ഇന്നലെ സി.പി.എം പ്രകടനത്തിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ പാനൂരിലും സമീപ പ്രദേശങ്ങളിലും എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. പാനൂര്‍ നഗരസഭയിലും സമീപത്തെ 5 പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് പാനൂര്‍ കൈവേലിക്കലില്‍ സി.പി.എമ്മിന്റെ പ്രതിഷേധ പ്രകടനത്തിന് നേരെ ബോംബേറുണ്ടായത്. രണ്ടു പൊലീസുകാരടക്കം 7 പേര്‍ക്ക് പരിക്കേറ്റിരുന്നു. പാനൂരിലും പരിസര പ്രദേശങ്ങളിലും നേരിയ അനിഷ്ട സംഭവങ്ങളുണ്ടായിരുന്നു. കണ്ണൂര്‍ എസ്.പിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
 

Tags:    
News Summary - Harthal in Panoor: Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.