ശസ്ത്രക്രിയക്കിടെ വയറ്റിൽ ഉപകരണം വെച്ച് മറന്ന സംഭവം: നീതിക്കായി ഹർഷീന വീണ്ടും സമരത്തിൽ

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിയും അർഹമായ നഷ്ടപരിഹാരവും തേടി ഹർഷിന വീണ്ടും സമരം തുടങ്ങി. ഇന്ന് മുതൽ മെഡിക്കൽകോളജ് ആശുപത്രിക്ക് മുമ്പിൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയിരിക്കുകയാണ്. സമര സമിതിയുടെ നേതൃത്വത്തിലാണ് സത്യാഗ്രഹം. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിൽ 2017ൽ പ്രസവ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം വയറ്റിൽ മറന്നുവച്ചെന്നാണ് ഹർഷിനയുടെ ആരോപണം. നേരത്തെയും ഹർഷിന ആശുപത്രിക്ക് മുന്നിൽ സമരം നടത്തിയിരുന്നു. അന്ന് ആരോഗ്യ മന്ത്രി നേരിട്ടെത്തി ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കാനും തീരുമാനമായിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടാകാതിരുന്നതിനാലാണ് ഹർഷിന വീണ്ടും സമരം ചെയ്യുന്നത്. നീതി കിട്ടും വരെ സമരം തുടരുമെന്ന് ഹർഷീന പറഞ്ഞു. 

Tags:    
News Summary - Harshina is again on the fight for justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.