ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല -ബി.ജെ.പിയിൽ ചേർന്ന പത്മജയെ അഭിനന്ദിച്ച് ഹരീഷ് പേരടി

കോഴിക്കോട്: കെ. കരുണാകരന്‍റെ മകളും കോൺഗ്രസ് നേതാവുമായിരുന്ന പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നതിനെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ലെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

മാർച്ച് 8.. ലോകവനിതാദിനം.. നിങ്ങൾക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം.. പക്ഷെ ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു... ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല.. എല്ലാവർക്കും ലോക വനിതാദിനാശംസകൾ.. -എന്നാണ് ഹരീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇന്നലെ വൈകുന്നേരം ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. ബുധനാഴ്ച രാത്രിയാണ് പത്മജയുടെ ബി.ജെ.പി പ്രവേശനം സംബന്ധിച്ച് വാർത്ത വന്നത്. അതുവരെ അതീവരഹസ്യമായിട്ടായിരുന്നു ബി.ജെ.പി പ്രവേശനം സംബന്ധിച്ച് ആഴ്ചകൾ നീണ്ട ചർച്ചകൾ നടന്നത്. കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവ്ദേക്കറാണ് പത്മജക്ക് അംഗത്വം നൽകി സ്വീകരിച്ചത്.

മോദി ശക്തനായ നേതാവാണെന്നാണ് അംഗത്വം സ്വീകരിച്ച് പത്മജ പറഞ്ഞത്. മോദിയുടെ കാര്യത്തിൽ രാഷ്​​ട്രീയം കാണുന്നില്ല. അദ്ദേഹത്തിന്റെ കഴിവും നേതൃത്വവും എന്നും ആകർഷിച്ചിരുന്നു. പാർട്ടിയിൽ അവഗണന നേരിട്ടുകൊണ്ടിരിക്കു​കയായിരുന്നു. കോൺഗ്രസ് പ്രവർത്തകരെ കുറിച്ച് ആലോചിക്കുമ്പോൾ തനിക്ക് വേദനയുണ്ട്. തങ്ങളും കൂടെ വരാമെന്ന് പാർട്ടി പ്രവർത്തകർ ത​ന്നെ വിളിച്ച് പറയുന്നുണ്ടെന്നും പത്മജ ബി.ജെ.പി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - hareesh peradi about Padmaja Venugopal joining bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.