സതിരുവനന്തപുരം: ഹരീഷിെൻറ മീശ എന്ന നോവലിന് നേരെ വർഗീയതയുടെ കടന്നുകയറ്റം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതന്ത്രമായ കലാസൃഷ്ടികൾ നടത്താൻ കലാകാരൻമാർക്ക് നടത്താൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ മതനിരപേക്ഷ സമൂഹത്തെൻറ ജാഗ്രത ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലളിതകലാ അക്കാദമി പുരസ്കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വതന്ത്ര കലാസൃഷ്ടിയെ മതനിരപേക്ഷതക്ക് കളങ്കമുണ്ടാകുന്ന രീതിയിൽ വ്യാഖ്യാനിക്കുന്നവരോട് സർക്കാർ സന്ധി ചെയ്യില്ല. കലാകാരന്മാരുടെ സ്വത്വന്ത്ര സൃഷ്ടികൾക്ക് നേരെയുള്ള കടന്നുകയറ്റം സർക്കാർ അനുവദിക്കില്ലെന്നും പിണറായി വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.