കരിപ്പൂരിലെ വിമാനദുരന്തത്തിന് കാരണം റൺവെയിലെ വഴുക്കലാകാമെന്ന് കേന്ദ്രവ്യോമയാന മന്ത്രി

ന്യൂ​ഡ​ല്‍​ഹി: കനത്ത മഴയെത്തുടർന്നുണ്ടായ വഴുക്കലിൽ വിമാനം തെന്നിമാറിയതാകാം അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി. വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​പ്പോ​ള്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​കാ​തി​രു​ന്ന​തു​മൂ​ലം വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യ​ി. ക​രി​പ്പൂ​രി​ലേ​ക്ക് തി​രി​ക്കും മു​മ്പ് ഡ​ല്‍​ഹി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രതികൂല കാലാവസ്ഥയായിട്ടും പൈലറ്റ് കരിപ്പൂരിലെ ടേബിൾ ടോപ് റൺവേയിൽ വിമാനം ഇറക്കാൻ പരിശ്രമിച്ചു. ഡി​.ജി​.സി​യു​ടെ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ ശേ​ഷം കൂ​ടു​ത​ല്‍ പ്ര​തി​ക​ര​ണ​ത്തി​ലേ​ക്ക് പോ​കാ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷർ വ്യോമയാന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എയർപോർട്ട് അതോറിട്ട് ഓഫ് ഇന്ത്യ, എയർ നാവിഗേഷർ സർവീസ് അംഗങ്ങൾ തുടങ്ങിയവർ കരിപ്പൂർ വിമാനദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത അടിയന്തിര യോഗം ഇന്ന് ചേരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.