അ​ശ്വി​ൻ സു​രേ​ഷ്

പീഡനം: യുവാവ് അറസ്റ്റിൽ

കു​ന്ദ​മം​ഗ​ലം: സ്ത്രീ​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ക്കം നീ​ലേ​ശ്വ​രം സ്വ​ദേ​ശി മ​ണ​പ്പാ​ട്ട് അ​ശ്വി​ൻ സു​രേ​ഷ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2021 മു​ത​ൽ പ​രാ​തി​ക്കാ​രി​യു​മാ​യി പ​രി​ച​യ​മു​ള്ള ഇ​യാ​ൾ പ​ല ത​വ​ണ​യാ​യി നാ​ലു ല​ക്ഷം രൂ​പ കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നും തു​ക തി​രി​ച്ചു​ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന​ടു​ത്തു​ള്ള ലോ​ഡ്ജി​ലെ​ത്തി​ച്ച് നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചു എ​ന്നു​മാ​ണ് പ​രാ​തി.

പ​രാ​തി​ക്കാ​രി​യു​ടെ സ്വ​ർ​ണ​വ​ള പി​ടി​ച്ചെ​ടു​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ്വ​കാ​ര്യ ബ​സി​ൽ ക​ണ്ട​ക്ട​റാ​യി ജോ​ലി​ചെ​യ്യു​ന്ന പ്ര​തി​യെ മാ​വൂ​രി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ശ്രീ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Harassment- Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.