സൗഹൃദം മുതലെടുത്ത് ഒരുമിച്ചുള്ള ഫോട്ടോ കാണിച്ച് പീഡനം; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: സൗഹൃദം സ്ഥാപിച്ച്​ ഒരുമിച്ചുള്ള ഫോട്ടോകൾ എടുത്തശേഷം, ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ.

കൊടുമൺ അങ്ങാടിക്കൽ തെക്ക് റോസ് ഹൗസിൽ മോൻകുട്ടൻ എന്നുവിളിക്കുന്ന എസ്. അരുൺ (33) ആണ് കൊടുമൺ പൊലീസിന്റെ പിടിയിലായത്.

2020 ഡിസംബറിലാണ് ആദ്യം യുവതിയെ വീടിനു സമീപമുള്ള ആൾതാമസമില്ലാത്ത വീട്ടിൽ വെച്ച് പീഡിപ്പിച്ചത്. തുടർന്ന്, അടൂരിലെ ലോഡ്ജിലെത്തിച്ചും പീഡിപ്പിച്ചു.

പിന്നീടും ഭീഷണി തുടർന്നപ്പൊൾ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ അറസ്റ്റ്​ ചെയ്ത്​ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Harassment by taking advantage of friendship and showing a photo together; The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.