തിരുവനന്തപുരം: ഹാപ്പി രാജേഷ് വധക്കേസിൽ ഏഴു പ്രതികളെയും കോടതി വെറുതെവിട്ടു. തെളിവിന്‍റെ അഭാവത്തിൽ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് പ്രതികളെ വിട്ടയച്ചു കൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. ഡിവൈ.എസ്.പി. സന്തോഷ് നായര്‍, കണ്ടെയ്നര്‍ സന്തോഷ്, പ്രകാശ് എന്ന വെട്ടുകുട്ടന്‍, പെന്‍റി എഡ് വിന്‍, കൃഷ്ണ കുമാര്‍, സൂര്യദാസ് നിഥിന്‍ അടക്കം ഏഴു പേരായിരുന്നു പ്രതികൾ.
ഒരു വർഷം നീണ്ട വിചാരണ പൂർത്തിയാക്കിയാണ് കോടതി ഇന്ന് വിധി പറഞ്ഞത്. 2016ൽ ആദ്യം ആരംഭിച്ച വിചാരണ സി.ബി.ഐ സ്റ്റേ വാങ്ങിയതിനെ തുടർന്ന് രണ്ട് മാസം നിർത്തിെവച്ചിരുന്നു.
2011 ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ രാജേഷിനെ കൊല്ലത്തുള്ള ജോണി ഡെയ്ല്‍ എന്ന തോട്ടത്തില്‍വെച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ട രാജേഷിന്‍റെ മൃതദേഹം അയാളുടെ തന്നെ ഓട്ടോറിക്ഷയില്‍ കിടത്തി വിക്ടോറിയ ആശുപത്രിക്കു മുന്‍പില്‍ ഉപേക്ഷിച്ചതായും സി.ബി.ഐ. കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
മാധ്യമ പ്രവർത്തകനായ ഉണ്ണിത്താൻ, ബാബു കുമാർ, ജിണ്ട അനി എന്നിവർക്കു നേരെയുണ്ടായ വധശ്രമ കേസുകളിൽ പ്രതികളുടെ പങ്ക് ഹാപ്പി രാജേഷ് പുറത്തു പറയുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സി.ബി.ഐ കേസ്. 127 സാക്ഷികളെയാണ് വിചാരണ വേളയിൽ വിസ്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.