തിരുവനന്തപുരം: പ്രതികളെ അറസ്റ്റ് ചെയ്യുമ്പോളും കോടതിയിൽ കൊണ്ടുപോകുമ്പോളും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി ഡി.ജി.പി റവാഡ ചന്ദ്രശേഖർ. കൈവിലങ്ങ് അണിയിക്കുമ്പോൾ ഉദ്യോഗസ്ഥർ വിവേചനാധികാരം പാലിക്കണമെന്നും സംസ്ഥാന പൊലീസ് മോധാവി പറഞ്ഞു.
വാർദ്ധക്യം, രോഗം എന്നിവ പരിശോധിക്കണമെന്നും വിലങ്ങ് ധരിപ്പിക്കേണ്ടി വന്ന സാഹചര്യം കോടതിയെ അറിയിക്കുകയും ചെയ്യണം. ശിക്ഷയായോ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉള്ള മാർഗമായി കൈവിലങ്ങ് ഉപയോഗിക്കാൻ പാടില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.
ഇനിമുതൽ കൊടുംകുറ്റവാളികൾക്ക് കൈവിലങ്ങ് ധരിപ്പിച്ചാൽ മതി.13 വിഭാഗങ്ങളിൽ വരുന്ന പ്രതികൾക്ക് കൈവിലങ്ങ് ധരിപ്പിക്കാം. സ്ഥിരം കുറ്റവാളികൾ, കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയവർ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചെയ്തവർ, ഭീകരവാദ പ്രവർത്തനത്തിലേർപ്പെട്ടവർ, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യം, മനുഷ്യക്കടത്ത്, തുടങ്ങിയ ഗുരുതര കുറ്റകത്സത്യം ചെയ്തവർക്ക് കൈവിലങ്ങ് ധരിപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.