കൊച്ചി: ഇല്ലായ്മകളെയും ദുരിതങ്ങളെയും ഒറ്റക്ക് പോരാടി തോൽപ്പിച്ച ഹനാന് വീണ്ടും പരീക്ഷണങ്ങളുടെ കാലം. കാറപകടത്തിൽ നട്ടെല്ലിന് സംഭവിച്ച ഒടിവ് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. നട്ടെല്ലിെൻറ 12ാം കശേരുവിന് സാരമായ പൊട്ടലുണ്ട്.
തിങ്കളാഴ്ച കൊടുങ്ങല്ലൂരിനടുത്തായിരുന്നു അപകടം. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതികഠിനമായ പുറംവേദന, കാല് ചലിപ്പിക്കാൻ പറ്റാത്ത അവസ്ഥ എന്നിവയുമായാണ് ഹനാനെ മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റിയത്.
സി.ടി സ്കാനിങ്ങും എം.ആർ.ഐയും എടുത്തതിന് ശേഷമാണ് നട്ടെല്ലിന് സംഭവിച്ച ഒടിവ് കാണുന്നത്. ഗുരുതരാവസ്ഥ മനസ്സിലാക്കി ന്യൂറോ സർജൻ ഡോ. ഹാറൂൺ എം. പിള്ളൈയുടെ നേതൃത്വത്തിൽ ഉടൻ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഒടിഞ്ഞ നെട്ടല്ലിെൻറ ഭാഗം റോഡ്സും സ്ക്രൂവും ഉപയോഗിച്ച് ബലപ്പെടുത്തി. ഹനാൻ ഇപ്പോൾ പോസ്റ്റ് ഓപറേറ്റിവ് വാർഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.