ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: ജീവിക്കാൻ മീന്‍ വില്‍പന നടത്തിയ കോളജ് വിദ്യാര്‍ഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ ഒരാള്‍കൂടി പൊലീസ് പിടിയില്‍. പൂജപ്പുര  കുറ്റിരാവിള വീട്ടില്‍ എസ്.ബി. വിഷ്ണുവിനെയാണ് (19) പാലാരിവട്ടം ​െപാലീസ് അറസ്​റ്റ്​ ചെയ്തത്. ഇതോടെ അറസ്​റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികള്‍ സമൂഹമാധ്യമങ്ങളിലൂടെ ഹനാനെ അപമാനിച്ചതിനുള്ള വ്യക്തമായ തെളിവുകള്‍ സൈബര്‍ സെല്ലി​​​െൻറ സഹായത്തോടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹനാനെതിരെ പോസ്​റ്റുകളിട്ട പലരും വിദേശത്തുള്ളവരാണ്​. വരുംദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്​റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Hanan Hate Comment Case: Man Arrested -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.