ഡി​സം​ബ​ർ ആ​ദ്യ​വാ​രം ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന മീ​ഡി​യ​വ​ൺ ‘ഹാ​ലാ ജി​ദ്ദ’​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വ് നി​ർ​വ​ഹി​ക്കു​ന്നു. മീ​ഡി​യ​വ​ൺ ഡ​യ​റ​ക്ട​ർ വ​യ​ലാ​ർ ഗോ​പ​കു​മാ​ർ,

പി.​ബി.​എം ഫ​ർ​മീ​സ്, ഹ​സ്നൈ​ൻ അ​ഹ്മ​ദ് ഫാ​റൂ​ഖ്, സ​മീ​ർ നീ​ർ​ക്കു​ന്നം എ​ന്നി​വ​ർ സ​മീ​പം

‘ഹാ​ലാ ജി​ദ്ദ’ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: സൗ​ദി അ​റേ​ബ്യ​യു​ടെ ച​രി​ത്ര​വും സം​സ്കാ​ര​വും ഇ​ഴ​ചേ​ർ​ത്ത് മീ​ഡി​യ​വ​ൺ ഒ​രു​ക്കു​ന്ന ഇ​ന്ത്യ​ൻ കാ​ർ​ണി​വ​ൽ ‘ഹ​ലാ ജി​ദ്ദ’​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി പി. ​രാ​ജീ​വും ജി​ദ്ദ​യി​ൽ സൗ​ദി മാ​ധ്യ​മ മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ ഹു​സൈ​ൻ എ​സ് അ​ൽ ഷ​മ്മ​രി​യും പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. 2024 ഡി​സം​ബ​ർ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ദി ​ട്രാ​ക്ക് ജി​ദ്ദ​യി​ലാ​ണ് പ​രി​പാ​ടി.

ര​ണ്ടു​ദി​വ​സ​ത്തെ മേ​ള​യി​ൽ വി​ദ്യാ​ഭ്യാ​സ- ബി​സി​ന​സ് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ക​ല- ഭ​ക്ഷ്യ മേ​ള​ക​ൾ, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന എ​ക്സ്പോ തു​ട​ങ്ങി​യ​വ​യു​ണ്ടാ​കും. പ്ര​ശ​സ്ത​ർ പ​ങ്കെ​ടു​ക്കു​ന്ന സം​​ഗീ​ത​വി​രു​ന്ന് ഹാ​ലാ ജി​ദ്ദ​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​കും. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ൾ, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ശി​ൽ​പ​ശാ​ല​ക​ൾ എ​ന്നി​വ​യു​ണ്ടാ​കും. ഫു​ഡ് കോ​ർ​ണ​റു​ക​ൾ​ക്ക് പു​റ​മേ വി​ദ​​ഗ്ധ​ർ പ​ങ്കെ​ടു​ക്കു​ന്ന പാ​ച​ക വ​ർ​ക്ക്ഷോ​പ്പു​ക​ൾ ഹാ​ലാ ജി​ദ്ദ​യു​ടെ സ​വി​ശേ​ഷ​ത​യാ​യി​രി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ജ​യം കൈ​വ​രി​ച്ച പ്ര​മു​ഖ​രെ മേ​ള​യി​ൽ ആ​ദ​രി​ക്കും.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ഹാ​ലാ ജി​ദ്ദ ലോ​ഗോ പ്ര​കാ​ശ​ന​ത്തി​ൽ മീ​ഡി​യ​വ​ൺ ഡ​യ​റ​ക്ട​ർ വ​യ​ലാ​ർ ഗോ​പ​കു​മാ​ർ, കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ പി.​ബി.​എം ഫ​ർ​മീ​സ്, മീ​ഡി​യ സൊ​ലൂ​ഷ​ൻ ഡി.​ജി.​എം ഹ​സ്നൈ​ൻ അ​ഹ്മ​ദ് ഫാ​റൂ​ഖ്, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ സ​മീ​ർ നീ​ർ​ക്കു​ന്നം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജി.​സി.​സി​ത​ല ലോ​​ഗോ പ്ര​കാ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ദ്ദ അ​ൽ ഹം​റ റാ​ഡി​സ​ൺ ബ്ലൂ​വി​ൽ ന​ട​ന്ന ബി​സി​ന​സ് മീ​റ്റ് മീ​ഡി​യ​വ​ൺ ചെ​യ​ർ​മാ​ൻ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ.​എ​ൻ.​എ​ച്ച് ചെ​യ​ർ​മാ​ൻ വി.​പി. മു​ഹ​മ്മ​ദ് അ​ലി, മീ​ഡി​യ​വ​ൺ സി.​ഇ.​ഒ റോ​ഷ​ൻ ക​ക്കാ​ട്ട്, മി​ഡി​ൽ ഈ​സ്റ്റ് ബി​സി​ന​സ് മാ​നേ​ജ​ർ സ്വ​വ്വാ​ബ് അ​ലി, മീ​ഡി​യ​വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി വെ​സ്റ്റേ​ൺ പ്രോ​വി​ൻ​സ് ര​ക്ഷാ​ധി​കാ​രി ഫ​സ​ൽ പി. ​മു​ഹ​മ്മ​ദ്, എ​ക്സ്കോം മീ​ഡി​യ​വ​ൺ ര​ക്ഷാ​ധി​കാ​രി ന​ജ്മു​ദ്ദീ​ൻ, മീ​ഡി​യ​വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബ​ഷീ​ർ ചു​ള്ളി​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

News Summary - 'Hala Jeddah' logo was released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.