കൊച്ചി: പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന പയ്യന്നൂര്‍ തെേക്കമമ്പലത്തെ അബ്ദുൽ ഹക്കീമിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ നാല് പ്രതികളെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇൗമാസം 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ ഏഴുദിവസം ചോദ്യംചെയ്ത ശേഷം ഹാജരാക്കിയ കൊറ്റി ജുനിവില്ല കിഴക്കേപുരയിൽ കെ.പി. അബ്ദുൽ നാസർ (53), കൊറ്റി ഏലാട്ടവീട്ടിൽ കെ. അബ്ദുസ്സലാം (72), കൊറ്റി ആര്യംപുറത്ത് ഫാസിൽ മൻസിലിൽ ഇസ്മായിൽ (42), പയ്യന്നൂർ പഞ്ചനക്കാട് ഇ.എം.എസ് മന്ദിരത്തിന് സമീപം മഹ്മൂദ് മൻസിലിൽ എ.പി. മുഹമ്മദ് റഫീഖ് (43)എന്നിവരെയാണ് സി.ജെ.എം എസ്. അജിത്കുമാർ റിമാൻഡ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് സി.ബി.െഎ ഇൻസ്പെക്ടർ ജെ. ഡാർവിെൻറ നേതൃത്വത്തിലെ അന്വേഷണസംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് ഏറക്കുറെ സ്ഥിരീകരിച്ചതായി സി.ബി.െഎ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നിലവിൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. കൂടുതൽ പേരെ ചോദ്യംചെയ്യാനുള്ള ശ്രമത്തിലാണെന്നും കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്നും സി.ബി.െഎ അധികൃതർ വ്യക്തമാക്കി. 2014 ഫെബ്രുവരി 10ന് പുലര്‍ച്ചയാണ് കൊറ്റി ജുമാമസ്ജിദുമായി ബന്ധപ്പെട്ട് പിരുവുകൾ നടത്തിയിരുന്ന ഹക്കീമിെൻറ മൃതദേഹം പള്ളിപ്പറമ്പില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.