ആദ്യ ഹജ്ജ്സംഘം തിരിച്ചെത്തി; ഊഷ്മള വരവേല്‍പ്

നെടുമ്പാശ്ശേരി: പുണ്യഭൂമിയില്‍നിന്ന് തിരിച്ചത്തെിയ ഹജ്ജ് തീര്‍ഥാടകര്‍ക്ക് വികാരനിര്‍ഭരമായ വരവേല്‍പ്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജ് നിര്‍വഹിച്ചത്തെിയ 450 തീര്‍ഥാടകരടങ്ങുന്ന ആദ്യസംഘത്തെ മന്ത്രി കെ.ടി. ജലീല്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വരവേറ്റു. വൈകീട്ട് നാലിന് എത്തേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സിന്‍െറ ജംബോ വിമാനം 20 മിനിറ്റ് മുമ്പേ നെടുമ്പാശ്ശേരിയില്‍ ഇറങ്ങി.
ഹജ്ജ് കമ്മിറ്റി അംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, ബാബു സേട്ട്, ശരീഫ് മണിയാട്ടുകുടി, മുഹമ്മദ് ചായന്‍റടി, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ഇ.സി. മുഹമ്മദ്, സ്പെഷല്‍ ഓഫിസര്‍ യു. അബ്ദുല്‍ കരീം, നെടുമ്പാശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.സി. സോമശേഖരന്‍, ശംസു ഇല്ലിക്കല്‍ എന്നിവര്‍ തീര്‍ഥാടകരെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

പരിശോധനകള്‍ പൂര്‍ത്തിയാക്കി 5.35 ഓടെ സംഘാംഗങ്ങള്‍ പുറത്തിറങ്ങി.   രാത്രി 10.25ന് രണ്ടാം വിമാനത്തില്‍ 450 പേര്‍ കൂടി എത്തി. യാത്രയും മറ്റു സൗകര്യങ്ങളും തൃപ്തികരമായിരുന്നെന്ന് തീര്‍ഥാടകര്‍ പറഞ്ഞു. തീര്‍ഥാടകര്‍ക്ക് ഏറ്റവും നല്ല ക്രമീകരണമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന് മന്ത്രി ജലീല്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തീര്‍ഥാടകര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കി. എല്ലാവരും പൂര്‍ണ സംതൃപ്തരാണെന്ന് മന്ത്രി അറിയിച്ചു.
 വെള്ളിയാഴ്ച ഒരു വിമാനമാണുള്ളത്. രാത്രി 9.30ന് എത്തുന്ന വിമാനത്തില്‍ 450 പേര്‍ തിരിച്ചത്തെും. ശനിയാഴ്ച മൂന്ന് വിമാനങ്ങളിലായി 1200 തീര്‍ഥാടകരാണ് മടങ്ങിയത്തെുന്നത്. അടുത്ത മാസം രണ്ട്, ആറ്, 10, 13 തീയതികളിലാണ് രണ്ടു വീതം വിമാനമുള്ളത്. 14ന് രണ്ടാം ഘട്ട ക്യാമ്പ് അവസാനിക്കുന്നതോടെ ഇക്കൊല്ലത്തെ ഹജ്ജ് സീസണ് തിരശ്ശീല വീഴും. വ്യാഴാഴ്ചയോടെ ഹജ്ജ് ക്യാമ്പ് വീണ്ടും ഉണരുകയായിരുന്നു. തീര്‍ഥാടകര്‍ക്ക് സേവനത്തിനായി നിരവധി വളന്‍റിയര്‍മാരുമുണ്ട്.

നാഥന് നന്ദിപറഞ്ഞ് മുഹമ്മദും സെയ്തലവിയും

പ്രയാസങ്ങളില്ലാതെ നാട്ടിലത്തെിയതിന് ഉള്ളറിഞ്ഞ് നാഥന് നന്ദിപറയുകയാണ് 81കാരനായ മുഹമ്മദും 71 കാരനായ സെയ്തലവിയും. മദീനയിലെ ആശുപത്രിക്കിടക്കയില്‍നിന്നാണ് ഇരുവരും നാട്ടിലേക്ക് പുറപ്പെട്ടത്. അവശതയില്‍നിന്ന് പൂര്‍ണമായും മുക്തരല്ലാഞ്ഞതിനാല്‍ ഇരുവരെയൂം ചക്രക്കസേരയിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് പുറത്തത്തെിച്ചത്.

 ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അരീക്കോട് വേങ്ങേരിക്കുന്ന് മുഹമ്മദ് അറഫാ സംഗമം കഴിഞ്ഞപ്പോള്‍ ശ്വാസംമുട്ടും മറ്റു പ്രയാസങ്ങളും മൂലം തളര്‍ന്നു. ഉടന്‍ മക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, ഹജ്ജ് കര്‍മങ്ങള്‍ക്കുശേഷം ഒരാഴ്ചയായി മദീനയില്‍ ആശുപത്രിയിലായിരുന്നു. മകന്‍െറ ഭാര്യ മറിയക്കുട്ടിക്കൊപ്പമാണ് മുഹമ്മദ് ഹജ്ജിന് പുറപ്പെട്ടത്.

വളാഞ്ചേരി കൊടുമുടിയിലെ എരമത്ത് സെയ്തലവി മിനായില്‍ കല്ളേറിനുശേഷം തളര്‍ന്നുവീഴുകയായിരുന്നു. ശരീരത്തിന്‍െറ ഒരുവശം തളരുകയും ചെയ്തെന്ന് ഒപ്പമുണ്ടായിരുന്ന മകള്‍ ഖദീജ പറഞ്ഞു. കഠിന ചൂട് മൂലമാണ് ഉപ്പ തളര്‍ന്നുവീണതെന്നും ഉടന്‍ സാധാരണ നിലയിലത്തെുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ഖദീജ വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതെയാണ് മുഹമ്മദും സെയ്തലവിയും ഹജ്ജിന് പുറപ്പെട്ടത്.

കമ്പ്യൂട്ടറിന് വേഗത കുറഞ്ഞത് തലവേദനയായി

ഹജ്ജ് കഴിഞ്ഞ് തിരിച്ചത്തെിയ തീര്‍ഥാടകരുടെ ഒൗദ്യോഗിക പരിശോധന ഒരു ഘട്ടത്തില്‍ ഇഴഞ്ഞു. കമ്പ്യൂട്ടറുകളില്‍ ചിലതിന് വേഗത കുറഞ്ഞതാണ് കാരണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഇതുമൂലം പലരും പുറത്തിറങ്ങാന്‍ വൈകി. എമിഗ്രേഷന്‍ നടപടികള്‍ക്കാണ് വേഗത കുറഞ്ഞതെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. അരമണിക്കൂറെ വൈകിയുള്ളൂ. അതുമൂലം തീര്‍ഥാടകര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടായില്ളെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍, പുറത്ത് കാത്തുനിന്ന കുടുംബാംഗങ്ങളില്‍ ചിലര്‍ക്ക് ഇത് അസ്വസ്ഥതയുണ്ടാക്കി.

Tags:    
News Summary - hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.