ഹജ്ജ് സർവീസ്: കോഴിക്കോടിനോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ഹജ്ജ് സർവ്വീസിന് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് കൂടിയ നിരക്ക് ഈടാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ജമാഅത്തെഇസ്‌ലാമി ഹിന്ദ് കേരള അസിസ്റ്റന്റ് അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ആവശ്യപ്പെട്ടു.

കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് 85000 രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കോഴിക്കോട് നിന്ന് 165000 രൂപ ഈടാക്കുന്നു. ഇത് കടുത്ത വിവേചനമാണ്. കേരളത്തിലെ മൊത്തം ഹജ്ജ് യാത്രികരിൽ 80 ശതമാനത്തോളം പേരും തിരഞ്ഞെടുത്ത കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇരട്ടി ചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Hajj service: Jamaat-e-Islami wants to end discrimination against Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.