Posted On
date_range Updated On
date_range ഹാജിമാരുടെ അവസാന സംഘം നാളെ യാത്രതിരിക്കും
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിന് പോകുന്നവരുടെ അവസാന സംഘം ശനിയാഴ്ച തിരിക്കും. മൂന്ന് കുട്ടികളടക്കം 410 ഹാജിമാരെ വഹിച്ചുള്ള അവസാന വിമാനം രാത്രി 8.20ന് നെടുമ്പാശ്ശേരിയിൽനിന്ന് പറന്നുയരും. ശനിയാഴ്ച രണ്ട് സർവിസുണ്ടാകും. ഈ വിമാനങ്ങളിൽ മൊത്തം 710 പേരാണ് മക്കയിലേക്ക് തിരിക്കുക.
വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 600 പേരും പോകും. വ്യാഴാഴ്ച മൂന്ന് വിമാനങ്ങളിലായി 900 പേർ യാത്രയായി. വെള്ളിയാഴ്ച വൈകീട്ട് നാലരക്ക്് നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ സമാപന സമ്മേളനം നടക്കും. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ നാലുവരെയാണ് ഹാജിമാരുടെ മടക്കയാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.