വൈദ്യുതി പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന ഉദ്യോഗസ്ഥ നിലപാടില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധികാലത്ത് ഇടുക്കി പദ്ധതിയിലെ ഒരു ജനറേറ്റർ പ്രവർത്തിപ്പിക്കാത്ത നടപടിയിൽ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.
പ്രതിസന്ധിക്ക് ആക്കംകൂട്ടുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ നിലപാടില്‍ കടുത്ത അതൃപ്തിയും മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി പ്രകടിപ്പിച്ചു. എന്നാല്‍, ജനറേറ്റർ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന മറുപടിയാണ് മന്ത്രി സണ്ണി ജോസഫ് നല്‍കിയത്. അടുത്തയാഴ്ച ഇടുക്കി സന്ദര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രി വി.ഡി. സതീശന് പദ്ധതി പ്രദേശവും സന്ദര്‍ശിച്ചേക്കും. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഇടുക്കി സന്ദര്‍ശനം.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ഹ്രസ്വ- ദീര്‍ഘകാല പദ്ധതികളാണ് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തത്. മന്ത്രിസഭയില്‍ വൈദ്യുതി പ്രതിസന്ധിയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. മന്ത്രിസഭയുടെ തുടക്ക സമയത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടായത് സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് ഏറെ മങ്ങലേല്പിച്ചെന്ന വിമര്‍ശനം യു.ഡി.എഫിലുയർന്നിട്ടുണ്ട്.
അധ്യാപക റാങ്ക് പട്ടിക കാലാവധി ആറു മാസത്തേക്ക് നീട്ടണമെന്ന മന്ത്രിസഭ ശിപാര്‍ശ തള്ളിയ പി.എസ്.സി നിലപാടിലും മന്ത്രിസഭക്ക് അതൃപ്തിയുണ്ട്. ഇതിൽ നിയമപരമായ മറ്റു മാര്‍ഗങ്ങൾ ആരായും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.