വി.ഡി സതീശൻ

ഒരാഴ്ചകൊണ്ട് മാറ്റമുണ്ടാകും; വൈദ്യുതി പ്രതിസന്ധിയിൽ സതീശൻ, മൂലമറ്റത്തെ ജനറേറ്റർ അറ്റകുറ്റപ്പണി മാറ്റി

തി​രു​വ​ന​ന്ത​പു​രം/മൂ​ല​മ​റ്റം: ഇ​പ്പോ​ഴ​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക്​ ഒ​രാ​ഴ്ച കൊ​ണ്ട്​ മാ​റ്റം വ​രു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. കൂ​ടു​ത​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു. ഒ​ഡി​ഷ​യി​ൽ​നി​ന്ന്​ 150ഉം ​ആ​ണ​വോ​ർ​ജ കോ​ർ​റേ​ഷ​നി​ൽ​നി​ന്ന്​ 150ഉം ​മെ​ഗാ​വാ​ട്ട്​ കി​ട്ടി. എ​ട്ട്​ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ക്കു​ന്നു. ഹ്ര​സ്വ- ദീ​ർ​ഘ​കാ​ല ക​രാ​റു​ക​ൾ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട്​​​ പ​റ​ഞ്ഞു.

എ​ൻ.​ടി.​പി.​സി​യി​ൽ​നി​ന്ന് യൂ​നി​റ്റി​ന്​ 30 രൂ​പ വി​ല വ​രു​ന്ന വൈ​ദ്യു​തി വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഹി​മാ​ച​ലു​മാ​യി ച​ർ​ച്ച ന​ട​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട്​ 38 രൂ​പ​ക്ക്​ ​വൈ​ദ്യു​തി വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ക​രാ​ർ ഉ​ണ്ടാ​ക്കി​യി​രു​ന്നു. ന​മു​ക്ക്​ പ​ത്ത്​ രൂ​പ​യു​ടെ പ​രി​ധി​യു​ണ്ട്. ഒ​ക്ടോ​ബ​ർ മു​ത​ൽ അ​ടു​ത്ത മ​ൺ​സൂ​ൺ വ​രെ വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​ൻ ​വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ന്​ ന​ട​പ​ട​യെ​ടു​ക്കും. ഇ​തി​നാ​യി​ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ക​രാ​ർ ഒ​പ്പി​ടും.

ആ​വ​ശ്യ​ങ്ങ​ൾ കൂ​ടി ഉ​ൾ​ക്കൊ​ണ്ട്​ സ​മ​ഗ്ര വൈ​ദ്യു​തി ന​യം കൊ​ണ്ടു​വ​രും. 2030ൽ ​വൈ​ദ്യു​തി ആ​വ​ശ്യം 10,000 മെ​ഗാ​വാ​ട്ട​യി ഉ​യ​രു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത്​ മു​ന്നി​ൽ ക​ണ്ടു​ള്ള ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കും. എ.​ഐ, സെ​മി ക​ണ്ട​ക്ട​ർ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും കൂ​ടു​ത​ൽ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത സം​സ്ഥാ​ന​ത്തു​ണ്ട്. പ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജം 2,500 മെ​ഗാ​വാ​ട്ടോ​ളം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ്​​റ്റോ​റേ​ജ്​​ സം​വി​ധാ​ന​മി​ല്ല. അ​ത്​ ഉ​ണ്ടാ​ക്കും -മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അതേസമയം, സം​സ്ഥാ​ന​ത്തെ രൂ​ക്ഷ​മാ​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ലെ ജ​ന​റേ​റ്റ​റു​ക​ളു​ടെ വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി ത​ൽ​ക്കാ​ലം മാ​റ്റി​വെ​ക്കുന്നു. വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​യി​ലു​ള്ള ജ​ന​റേ​റ്റ​ർ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​നും തീ​രു​മാ​ന​മാ​യി. കെ.​എ​സ്.​ഇ.​ബി സി.​എം.​ഡി എം.​ജി. രാ​ജ​മാ​ണി​ക്യം മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ലെ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം.

ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ നി​ല​യ​ത്തി​ലെ ആ​റ് ജ​ന​റേ​റ്റ​റും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും.ജൂ​ൺ മു​ത​ൽ ഓ​രോ മാ​സ​വും ഓ​രോ ജ​ന​റേ​റ്റ​ർ വീ​തം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി നി​ർ​ത്തി​വെ​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഒ​രു ജ​ന​റേ​റ്റ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി നി​ർ​ത്തു​മ്പോ​ൾ 130 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം കു​റ​യും.

നി​ല​വി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​നാ​യി ത​ൽ​ക്കാ​ലം അ​റ്റ​കു​റ്റ​പ്പ​ണി മാ​റ്റി​വെ​ച്ച് മു​ഴു​വ​ൻ ജ​ന​റേ​റ്റ​റും പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​ണ് ധാ​ര​ണ. ഇ​തോ​ടെ മൂ​ല​മ​റ്റം നി​ല​യ​ത്തി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ച്ച് സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.